IFFK
മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം!
മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം!
Published on
ലെനിന് രാജേന്ദ്രനും എം.ജെ. രാധാകൃഷ്ണനും ചലച്ചിത്രമേളയുടെ ആദരം.ലെനിന് രാജേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹകന് എം.ജെ രാധാകൃഷ്ണനാണ്.ചിത്രകാരന് രാജാരവിവര്‍മ്മയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദർശനം കാണാൻ ലെനിൻ രാജേന്ദ്രന്റെ കുടുബാംഗങ്ങളും എം.ജെ രാധാകൃഷ്ണന്റെ ഭാര്യ ശ്രീലതയും എത്തിയിരുന്നു.
ചിത്രത്തിനു മുന്നോടിയായി എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണ ജീവിതം ആസ്പദമാക്കി ഗിരീഷ് ബാലകൃഷ്ണൻ തയ്യറാക്കിയ ‘പ്രകാശം പരത്തിയ ക്യാമറ’എന്ന പുസ്തകം സംവിധായകന് ജയരാജ് രഞ്ജി പണിക്കര്‍ക്ക് നല്കി പ്രകാശനം ചെയ്തു.സംവിധായകരായ സിബി മലയില്‍, ജയരാജ്, കമല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.
about IFFK 2019
Continue Reading
You may also like...
Related Topics:IFFK 2019
