Connect with us

അമിതാഭ് ബച്ചൻ ആദ്യം അഭിനയിച്ചത് ഈ മലയാളി താരത്തിനൊപ്പം!

Bollywood

അമിതാഭ് ബച്ചൻ ആദ്യം അഭിനയിച്ചത് ഈ മലയാളി താരത്തിനൊപ്പം!

അമിതാഭ് ബച്ചൻ ആദ്യം അഭിനയിച്ചത് ഈ മലയാളി താരത്തിനൊപ്പം!

Photo Credit: National Archives of India

സിനിമ രംഗത്ത് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ബൂളിവുഡിന്റ മഹാപ്രതിഭയായ അമിതാഭ് ബച്ചന്റെ സിനിമാ ജീവിതത്തിന്.വേറിട്ട വേഷങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച അതുല്യ പ്രതിഭ.1969 ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
അന്ന് ആ ചിത്രത്തിൽ ഒരു മലയാള സിനിമാതാരവും അഭിനയിച്ചിരുന്നു. അതും മലയാളത്തിലെ അന്നത്തെ മുൻനിര യുവ താരങ്ങളിൽ ഒരാൾ. സാക്ഷാൽ മധു തന്നെ.ബച്ചന്റെ വളര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് മധു.കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ ജോലിയില്‍ ചെയ്തിരുന്ന ബച്ചന്‍ സിനിമാമോഹം തലയ്ക്ക് പിടിച്ച് മുംബൈയില്‍ നിലയുറപ്പിച്ചു.ഖ്വാജാ അഹ്മദ് അബ്ബാസാണ് ബച്ചന് സിനിമയിലേക്ക് വഴി തുറന്ന് കൊടുത്തത്. പിന്നീട് എഴുപതുകളിലേയും എണ്‍പതുകളിലേയും താരനിരകളിൽ മുൻനിരയിലേക് അദ്ദേഹം എത്തുകയായിരുന്നു.

സാത്ത് ഹിന്ദുസ്ഥാനിയുടെ ഓര്‍മകളെക്കുറിച്ച് മധു ഒരിക്കല്‍ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ..എന്നെ സിനിമയിലേക്കു കൊണ്ടുവന്ന രാമു കാര്യാട്ടായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനത്തിനു അവസരമൊരുക്കിയത്. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു ചെറുപ്പക്കാരായ കമാന്‍ഡോകളുടെ കഥയാണ് ‘സാത്ത് ഹിന്ദുസ്ഥാനി’. നടന്മാരെ തിരഞ്ഞെടുക്കുന്നതിനിടയില്‍ മലയാളത്തില്‍ നിന്ന് ആരു വേണെമെന്ന് സംവിധായകന്‍ കെ.എ. അബ്ബാസ് രാമു കാര്യാട്ടിനോടാണ് തിരക്കിയത്. മധുവിനെ വിളിച്ചാല്‍ മതി. ഹിന്ദിയും നന്നായി അറിയാം എന്ന കാര്യാട്ടിന്റെ മറുപടിയാണ് അബ്ബാസിനെന്നില്‍ താല്‍പര്യമുണ്ടാക്കിയത്. അമിതാഭ് ബച്ചന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. ‘സാത്ത് ഹിന്ദുസ്ഥാനി’യെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നത്, ബച്ചന്റെ കാര്യത്തിലാണ്. ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച ബച്ചന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്നുപോയി. ‘ബിഗ്ബി’യായി.
ബച്ചന്റെ ആ ഉയര്‍ച്ച എനിക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. ഞാന്‍ ഹിന്ദിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഏറെക്കുറെ എഴുപതോടുകൂടി എന്നിലെ ഹീറോ മരിക്കുമായിരുന്നു. ഒരു സ്റ്റണ്ടു നടനാകാനായിരുന്നില്ല ഞാന്‍ ഇഷ്ടപ്പെട്ടത്. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോള്‍ ഹിന്ദിയില്‍ പോയി എന്നിലെ നടനെ നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു. കാശിനേക്കാളേറെ ഞാനെന്നും വിലമതിച്ചത് ജോലിയുടെ സംതൃപ്തിയാണ്.

ഒരു ചലച്ചിത്ര നടൻ എന്നതോടൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. മലയാളത്തിലും ഈ അതുല്യ പ്രതിഭ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കാണ്ഡഹാറാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്ന മലയാള ചിത്രം.അതും മോഹൻലാലിനൊപ്പമായിരുന്നു.ഈ ചിത്രത്തിന്റെ സംവിധാനം മേജർ രവിയാണ് നിർവഹിച്ചത്.എല്ലാ കഥാപാത്രങ്ങളും സുരക്ഷിക്കാമായി കൈകാര്യം ചെയ്യുന്നത് കൊണ്ടായിരിക്കണം സിനിമ രംഗത് അദ്ദേഹം പകരം വയ്ക്കാനാത്ത ഒരാളായി മാറിയത്.അതുകൊണ്ട് തന്നെയാവണം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയതും. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്നെ പരമോന്നത ബഹുമതികളിൽ ഒന്നായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തി .ഒരു ചലചിത്ര നടന് ഇതിലും വലിയ ഒരു ബഹുമതി വേറെ ലഭിക്കാനില്ല.ബോളിവുഡിന്റെ ബിഗ്‌ബിക്ക് ലഭിച്ച ഈ ബഹുമതി തീർച്ചയായും ബോളിവുഡിന് അഭിമാനം തന്നെയാണ്.

amitabh bachan first film with madhu

More in Bollywood

Trending

Recent

To Top