Social Media
ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്നതാരാണ്?ടിക് ടോക് നർത്തകനെ തിരഞ്ഞ് ഹൃത്വിക് റോഷൻ!
ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്നതാരാണ്?ടിക് ടോക് നർത്തകനെ തിരഞ്ഞ് ഹൃത്വിക് റോഷൻ!
എല്ലാവരുടെയും എക്കാലത്തെയും പ്രിയ ഇഷ്ട്ടപെട്ട നർത്തകൻ ആരെന്നു ചോദിച്ചാൽ ഒരുപക്ഷേ അത് പ്രഭാദേവയായിരിക്കും ,കൂടാതെ ഇന്ത്യൻ സിനമ- നൃത്ത ലേകത്തിന്റെ ഇതിഹാസമാണ് പ്രഭു ദേവ. മറ്റത്തരവുമല്ല അദ്ദേഹത്തിന്റെ ഡാൻസ് നമ്പറുകൾ പലതു സമൂഹമധ്യമങ്ങളിൽ വൻ ചലനം സൃഷ്ടിക്കാറുണ്ട്.എന്നാൽ ഇപ്പോഴിതാ ആരെയും അത്ഭുതപ്പെടുത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രഭുദേവയുടെ ഒരു ഡാൻസ് നമ്പറണ്.അതും വളരെ പെട്ടന്ന് ആർക്കും കഴിയാത്ത പ്രഭുദേവയുടെ ഡാൻസ് നമ്പറുകൾ അനായാസമായി തകർത്ത് ആടുകയാണ് ഒരു യുവാവ്. ഇപ്പോഴിത യുവാവിനെ തേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ രംഗത്തെത്തിയിരിക്കുകയാണ്.
ഇതിനോടകം ഈ വാർത്ത വൈറലായി മാറിയിട്ടുണ്ട് മാത്രവുമല്ല യുവാവിന്റെ ടിക്ടോക് നൃത്ത വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബോളിവുഡ് താരം ഹൃതിക് റോഷൻ അന്വേഷണം നടത്തിയത്.കൂടാതെ ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്നയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് താരം ട്വീറ്റ് ചെയ്തു. ഹൃത്വിക് റോഷനെയും പ്രഭു ദേവയെയും ടാഗ് ചെയ്ത ട്വീറ്റിന് റീട്വീറ്റ് ചെയ്താണ് താരം യുവാവ് ആരാണെന്ന് തിരഞ്ഞത്.
അതുമാത്രമല്ല ഇങ്ങനെയൊരു വീഡിയോ കണ്ട് അത്ഭുതപ്പെട്ടു സോഷ്യൽ മീഡിയയിൽ തിരയുകയാണ് ഏവരും, ഡാൻസ് വീഡിയോ വൈറലായതോടെ യുവാവിനെ തിരഞ്ഞ് സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.രണ്ടര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ മണിക്കൂറുകൾക്കകം തന്നെ വൈറലായിരിക്കുകയാണ്. എന്നാൽ ഇതുവരെ ഡാൻസ് വീഡിയോയ്ക്ക് പിന്നിലുളള ആളെ കണ്ടെത്തിയിട്ടില്ല.
about hrithik roshan
