News
ഹോളിവുഡ് നടന് ടോം ഹാങ്ക്സും ഭാര്യ റീത്ത വില്‍സണും കൊറോണ!
ഹോളിവുഡ് നടന് ടോം ഹാങ്ക്സും ഭാര്യ റീത്ത വില്‍സണും കൊറോണ!
കൊറോണ പടർന്നു പിടിക്കുന്ന ഈ സഹചര്യത്തിൽ നിരവധി വാർത്തകളാണ് സൊസിലെ മീഡിയയിൽ പ്രചരിക്കുന്നത്.ഇതിൽ പലതും വ്യാജ വർത്തകളുമാണ്.കഴിഞ്ഞ ദിവസം ഹോളിവുഡ് നടന് ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു.ഇപ്പോൾ ഇതിന് പിന്നാലെ
മുതിര്‍ന്ന ഹോളിവുഡ് നടന് ടോം ഹാങ്ക്സും ഭാര്യ റീത്ത വില്‍സണും കൊറോണ വൈറസ് ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഓസ്ട്രേലിയയില്‍ ചിത്രീകരണം നടത്തുന്ന താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ഹലോ, സുഹൃത്തുക്കളേ. റീത്തയും ഞാനും ഓസ്ട്രേലിയയിലുണ്ട്, ഞങ്ങള്‍ക്ക് ജലദോഷവും ശരീരവേദനയും അല്‍പ്പം ക്ഷീണം തോന്നി. റീത്തയ്ക്ക് നേരിയ പനിയും. ഇപ്പം ലോകത്ത് എല്ലാവരും ചെയ്യുന്ന പോലെ കൊറോണ ടെസ്റ്റ് ചെയ്തു, റിസള്‍ട്ട് പോസിറ്റീവാണ്.” ടോം ഹാങ്ക്സ് ട്വിറ്ററില്‍ കുറിച്ചു. രണ്ടുതവണ ഓസ്കാര്‍ ജേതാവും ഫോറസ്റ്റ് ഗമ്ബ്, സേവിംഗ് പ്രൈവറ്റ് റയാന്, ദി പോസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ താരവുമായ ഹാങ്ക്സ്, നിലവില്‍ കോവിഡ് -19 വൈറസ് കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന ഹോളിവുഡ് വ്യക്തിയാണ്.
ഹാങ്ക്സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ്, ഡൊണാള്‍ഡ് ട്രംപ് യുഎസിനെ അഭിസംബോധന ചെയ്യുകയും പുതിയ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു, പ്രത്യേകിച്ച് യുകെ ഒഴികെ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതല്‍ 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
about hollywood actor tom hanks
