Connect with us

പാർട്ടിയിൽ യുവരക്തം വേണം;രാഷ്ട്രീയ പാർട്ടി വ്യക്തമാക്കി രജനീകാന്ത്!

News

പാർട്ടിയിൽ യുവരക്തം വേണം;രാഷ്ട്രീയ പാർട്ടി വ്യക്തമാക്കി രജനീകാന്ത്!

പാർട്ടിയിൽ യുവരക്തം വേണം;രാഷ്ട്രീയ പാർട്ടി വ്യക്തമാക്കി രജനീകാന്ത്!

കുറച്ചു നാളുകളായി തമിഴകം ഉറ്റുനോക്കിയിരുന്ന ഒന്നാണ് രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി ഏതെന്നുള്ളത്.ഇപ്പോളിതാ അതിന് വ്യക്തത വരുത്തിയിരിക്കുകയാണ് രജനീകാന്ത്.ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ പാർട്ടി പ്രവേശനത്തെ കുറിച്ച് ഏറെ നാളായി ആലോചിക്കുന്നു. ഡി.എം.കെ,​ എ.ഐ.എ.ഡി.എം.കെയ്ക്കെതിരെയും രജനീകാന്ത് രൂക്ഷ വിമർശനം ഉന്നയിച്ചു. രണ്ട് അസുരശക്തികളെന്നായിരുന്നു ഇരുപാർട്ടികളെയും രജനീകാന്ത് പരമാർശിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാർട്ടികൾ രംഗത്തു വരുന്നതെന്നും,​ പണബലവും ആൾബലവുമുള്ള” പാർട്ടിയാണെന്നും രജനീകാന്ത് വിമർശിച്ചു.

മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാർട്ടി പ്രസിഡന്റിന് ഭരണത്തിൽ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവർ 50 വയസ് കഴിഞ്ഞവരാണ്. പാർട്ടിയിൽ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. ഭരണസംവിധാനം പൂർണമായും അധപതിച്ചിരിക്കുന്നു”.-രജനീകാന്ത് പറഞ്ഞു. അതേസമയം,​ രാഷ്ട്രീയ പാർട്ടിയെ കുറിച്ച് പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയില്ല.

about rajanikanth

More in News

Trending

Recent

To Top