Social Media
ഓർമയുണ്ടോ ഈ മുഖം?കുടുംബത്തിനൊപ്പം തിളങ്ങി ഗോപിക;വൈറലായി ചിത്രങ്ങൾ!
ഓർമയുണ്ടോ ഈ മുഖം?കുടുംബത്തിനൊപ്പം തിളങ്ങി ഗോപിക;വൈറലായി ചിത്രങ്ങൾ!
മലയാളികളുടെ ഏറ്റവും പ്രിയപെട്ട നടിയാണ് ഗോപിക. സിനിമയിൽ ഒരുപാട് നായികമാർ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.ഈ താരങ്ങളുടെയെല്ലാം തിരിച്ചു വരവിനായി ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ.ഗോപിക പ്രണയമണി തൂവല്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.പിന്നിടങ്ങോട്ട് തമിഴിലും,മലയാളത്തിലും നിറ സാന്നിധ്യമായിരുന്നു താരം.2008 ല്‍ വിവാഹിതയായതോടെ ഗോപിക സിനിമാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
നിലവില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അയര്‍ലണ്ടില്‍ സെറ്റിലായിരിക്കുകയാണ് നടി. ഏറെ കാലത്തിന് ശേഷം ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒസ്‌ട്രേലിയയില്‍ വെച്ച് മലയാളികള്‍ ഒരുക്കിയ ഷോര്‍ട് മൂവിയുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ കുടുംബസമേതമായിരുന്നു ഗോപിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ലോകം മുഴുവന്‍ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയ ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് കിവുഡ. സൗഹൃദ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദേശി അഭിനേതാക്കള്‍ക്കൊപ്പം ഒരു പറ്റം മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്യാമറമാന്‍ മാത്യൂ ഡേവിഡ് ആണ് ഛായാഗ്രാഹണം.

പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനം നടത്തിയിരിക്കുന്നു. അതേ സമയം ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമകളായ പൈറേറ്റ്സ് ഓഫ് കരീബിയന്‍, അക്വാമന്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് എന്ന സ്ഥലത്തിന്റെ ദൃശ്യഭംഗിയാണ് ‘കിവുഡ’യുടെ പ്രധാന ആകര്‍ഷണം. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന കിവുഡയുടെ ട്രെയിലര്‍ ഡിസംബര്‍ ആദ്യ ആഴ്ചയോടെ എത്തുമെന്നാണ് അറിയുന്നത്.
കോളേജില്‍ പഠിക്കുമ്പോള്‍ മിസ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗോപികയ്ക്ക് ഒരു എയര്‍ഹോസ്റ്റസ് ആവാനായിരുന്നു താല്‍പര്യം. എന്നാല്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. ജയസൂര്യയുടെയും വിനീതിന്റെയും നായികയായി പ്രണയമണിത്തൂവല്‍ എന്ന സിനിമയിലൂടെയായിരുന്നു ഗോപിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2008 ലായിരുന്നു അയര്‍ലണ്ടില്‍ ഡോക്ടറായ അജിലേഷുമായി ഗോപികയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം ദിലീപിന്റെ നായികയായി സ്വന്തം ലേഖകന്‍ എന്നൊരു സിനിമയില്‍ കൂടി നടി അഭിനയിച്ചെങ്കിലും പിന്നീട് അഭിനയലോകത്ത് നിന്നും മാറി നിന്നു. എമി, എന്ന പേരില്‍ ഒരു മകളും എയ്ഡന്‍ എന്ന പേരില്‍ ഒരു മകനും ഗോപിക, അജിലേഷ് ദമ്പതിമാര്‍ക്കുണ്ട്.
about gopika