News
ഇടുക്കി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന് നര്‍ത്തകി!
ഇടുക്കി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന് നര്‍ത്തകി!

ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന് നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയയുടെ വെളിപ്പെടുത്തൽ . സിനിമയുടെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെന്നും നിശാപാര്‍ട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. നിശാപാര്‍ട്ടിക്ക് താന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും ഗ്ലിന്‍ക വിക്ടോറിയ അറിയിച്ചു.
നിശാപാര്‍ട്ടി സംഭവത്തില്‍ സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് വനിതാ സെല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ജില്ലാ പോലീസ് അവഗണിക്കുകയായിരുന്നു.
റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്. വേദിയില്‍ എത്തിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തില്‍ പിന്മാറാന് കഴിയുമായിരുന്നില്ലെന്ന് നടി. ഇടുക്കി നിശാപാര്‍ട്ടി കേസില്‍ പോലീസ് ഇവരില്‍നിന്ന് മൊഴിയെടുക്കുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ കൊച്ചിയിലെ ഒരു ഹോംസ്റ്റേയിലാണ് നര്‍ത്തകി താമസിക്കുന്നത്.
about glinka victoriya
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...