Malayalam
പഴയ മമ്മൂട്ടിയെ തിരിച്ചുതന്ന പിഷാരടിക്ക് നന്ദി;ഗാനഗന്ധര്‍വനെക്കുറിച്ച് റിമി ടോമി!
പഴയ മമ്മൂട്ടിയെ തിരിച്ചുതന്ന പിഷാരടിക്ക് നന്ദി;ഗാനഗന്ധര്‍വനെക്കുറിച്ച് റിമി ടോമി!
By
മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . ഇപ്പോൾ ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആദ്യ പ്രത്കരണങ്ങൾ പുറത്തു വരികയാണ്. പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ആദ്യ പകുതിയേ വിലയിരുത്തിയാണ് ആളുകളുടെ പ്രതികരണം.
മലയാളികളുടെ പ്രിയങ്കരിയാണ് റിമി ടോമി.സോഷ്യൽ മീഡിയയിൽ സജീവ താരം കൂടെയാണ് റിമി ടോമി താരത്തിൻറെ ചിത്രങ്ങൾക്കും പാട്ടുകൾക്കുമെല്ലാം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. സ്വതസിദ്ധമായ ആലാപനശൈലിയുമായി മുന്നേറുകയാണ് റിമി ടോമി. വ്യത്യസ്തമായ ഗാനങ്ങളുമായാണ് റിമി എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഗായിക എന്നതിനും അപ്പുറത്ത് അഭിനേത്രിയായും റിമി അരങ്ങേറിയിരുന്നു. യാത്രകളോട് ഏറെ താല്‍പര്യമുള്ള റിമി യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. ഇപ്പോഴിതാ രമേഷ് പിഷാരടിയേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് റിമി ടോമി.
ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തിയത്. മൈക്ക് പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പാട്ടിനിടയിലെ വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം പഴയ മമ്മൂട്ടിയെ തിരിച്ചുതന്ന പിഷാരടിക്ക് നന്ദിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഈ അഭിപ്രായം തന്നെയായിരുന്നു റിമിയും പറഞ്ഞത്.
പിഷു തകര്‍ത്തുവെന്നും സൂപ്പര്‍ മൂവിയാണ് ഗാനഗന്ധര്‍വനെന്നും റിമി ടോമി കുറിച്ചിട്ടുണ്ട്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള നല്ല സിനിമയാണ്. സിനിമയുടെ ക്ലൈമാക്‌സും പൊളിച്ചു. മമ്മൂക്ക, മനോജേട്ടന്‍, സുരേഷേട്ടന്‍, സിദ്ദിഖേട്ടന്‍, ധര്‍മ്മു, തുടങ്ങി എല്ലാവരും തകര്‍ത്തു. അത് പോലെ തന്നെ സൂപ്പര്‍ സിംഗറും. അതാരാണെന്നുള്ള കാര്യം സസ്‌പെന്‍സായിരിക്കട്ടെയെന്നും റിമി കുറിച്ചിട്ടുണ്ട്. റിമി ടോമിയുടെ പോസ്റ്റ് കാണാം.
പാട്ടു തന്നെയാണ് സിനിമയുടെ തുടക്കവും .പിടിച്ചിരുത്തുന്ന ഒരു സസ്പെൻസോടെയാണ് ചിത്രത്തിന്‍റെ തുടക്കം. അചിരിയും ഉദ്വേഗവും നിറച്ച് പിരിമുറുക്കത്തോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. ചിത്രത്തിൽ ഗാനമേളകളിലെ ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനം കേന്ദ്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ ഇന്നലെ മുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് വിവിധ മേഖലയിൽ നിന്ന് ചിത്രത്തേക്കുറിച്ച് ലഭിക്കുന്നത്.
ആക്ഷൻ രംഗങ്ങളോ മാസ് ഡയലോഗുകൾ ഓ ഇല്ലാത്ത ഒരു സാധാരണക്കാരനെ തൃപ്തി പെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രമായിരിക്കും ഗാനഗന്ധർവ്വൻ അദ്ദേഹം പറഞ്ഞു.പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഇന്നസെൻ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
about gana gandharvan movie