Malayalam
ആ പച്ചപ്പും ഹരിതാഭയും ഒന്ന് കാണണം മക്കളേ…… നമ്മുടെ കുഞ്ഞിക്ക നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ! പോസ്റ്റര്‍ കാണാം….
ആ പച്ചപ്പും ഹരിതാഭയും ഒന്ന് കാണണം മക്കളേ…… നമ്മുടെ കുഞ്ഞിക്ക നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ! പോസ്റ്റര്‍ കാണാം….
ജേക്കബ് ഗ്രിഗറി ആദ്യമായി നായകനായെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ‘മണിയറയിലെ അശോകന്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്മാന് തന്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.നിര്‍മ്മാതാവെന്ന പുതിയ വേഷത്തിലൂടെ കടന്നുപോകുന്നതിന്റെ കൗതുകവും സന്തോഷവും ദുല്‍ഖര്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. വിഷ്ണു നാരായണന് ആണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ചിത്രത്തിലെ നായികയുടെ റോള്‍ കൈകാര്യം ചെയുന്ന അനുപമ പരമേശ്വരനുമായുള്ള ഗ്രിഗറിയുടെ കഥാപാത്രത്തിന്റെ പ്രണയരംഗമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.
നാട്ടിന്‍പുറത്തുകാരനായ അശോകന് എന്ന കഥാപാത്രത്തെയാണ് ഗ്രിഗറി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അശോകന്റെ കാമുകിയായാണ് അനുപമ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ഷംസു സൈബ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്, വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന് തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന് ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് മണിയറയിലെ അശോകന് എന്ന പേര്് നിര്‍ദ്ദേശിച്ചത് രമേശ് പിഷാരടി ആണെന്ന് ദുല്‍ഖര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഈ ചിത്രത്തിന് പിന്നാലെ തന്നെ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിലെ നായകനും കുഞ്ഞിക്ക തന്നെ. ശോഭന, സുരേഷ് ഗോപി, കല്ല്യാണി പ്രിയദര്ശന് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. ഈ രണ്ട് ചിത്രങ്ങള്‍ക്ക് പുറമെ മറ്റൊരു ചിത്രം കൂടി നിര്‍മ്മിക്കുന്നുണ്ട് ദുല്‍ഖര്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരഭം. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായകന്. സെക്കണ്ട് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
ഇതിനിടെ ദുല്‍ഖര്‍ സല്മാന് നായകനായി മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ പോലീസ് ഉദ്യോഗസ്ഥന് ആയിട്ടാണ് എത്തുന്നത്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്.അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചന.
about dulquer salman new film
