Malayalam
ഗൗതം മേനോന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകണം എന്നത് എന്റെ സ്വപ്നമാണ്!
ഗൗതം മേനോന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകണം എന്നത് എന്റെ സ്വപ്നമാണ്!
നടനായും സംവിധായകനായും തമിഴകത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ഗൗതം മേനോൻ.മലയാളത്തിൽ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ട്രാൻസിൽ ഒരു പ്രധാനവേഷം ചെയ്ത് മലയാളികൾക്കിടയിലും ഗൗതം മേനോൻ ശ്രദ്ധേയനാകുകയാണ്.കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രത്തിലും ഗൗതം മേനോന് പ്രധാന വേഷത്തിലുണ്ട്. ഗൗതം മേനോനുമായുളള ഒരു സ്വപ്നത്തെക്കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകണം എന്നത് തന്റെ സ്വപ്നമാണ്. ഭാവിയില്‍ അത്തരമൊരു സിനിമ സംഭവിക്കട്ടെ എന്നും ഒരു പ്രമുഖ മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറയുന്നത് ഇങ്ങനെ.
കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന സിനിമയിലെ നിര്‍ണായക വേഷമാണ് ഗൗതം മേനോന് ചെയ്തത്. ആദ്യഘട്ടത്തില്‍ ആ റോള്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഗൗതം സാര്‍ ആണെന്നറിഞ്ഞപ്പോള്‍ വളരെ എക്സൈറ്റഡ് ആയി. ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതാപ് എന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ഫാന്‍ ബോയ് ആണ് ഞാന്‍. ഷൂട്ടിങ് സമയത്ത് വളരെ അടുത്ത് സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകണം എന്നത് എന്റെ സ്വപ്നമാണ്. ഭാവിയില്‍ അങ്ങനെയൊരു സിനിമ സംഭവിക്കട്ടെ.
about dulquer salman
