Malayalam
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നു തുടങ്ങും!
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നു തുടങ്ങും!
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കരുതെന്ന നിര്‍മ്മാതാക്കളുടെ നിലപാട് അവഗണിച്ചാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നു തുടങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങളെല്ലാം അനുസരിച്ചാകും ചിത്രീകരണം ആരംഭിക്കുക.
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണ് ദൃശ്യം 2വെന്നാണ് അണിയറക്കാര്‍ പറയുന്നത്. ലോക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസംകൊണ്ട് കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
about drishyam movie
