Connect with us

മരിക്കാൻ തയാറുള്ള നായകന്മാർ കടന്നു വരു; സ്വയം ട്രോളുമായി അഹാന കൃഷ്ണകുമാർ

Malayalam

മരിക്കാൻ തയാറുള്ള നായകന്മാർ കടന്നു വരു; സ്വയം ട്രോളുമായി അഹാന കൃഷ്ണകുമാർ

മരിക്കാൻ തയാറുള്ള നായകന്മാർ കടന്നു വരു; സ്വയം ട്രോളുമായി അഹാന കൃഷ്ണകുമാർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ക്രിസിഹ്ന കുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ ആരാധകരും ചെറുതൊന്നുമല്ല. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി സിനിമയിലൂടെ ആണ് അഹാന സിനിമ മേഖലയിൽ എത്തുന്നത്.സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് അഹാന.തന്റെ ഇൻസ്റ്റ പേജിലൂടെ ആരാധകരുമായി അഹാന സംവദിക്കാറുണ്ട് . ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കു വച്ച ഒരു വീഡിയോ വൈറലാണ്.

സ്വയം ട്രോളികൊണ്ടുള്ള ഒരു വീഡിയോ ആണത്. അഹാന അഭിനയിച്ച മിക്ക സിനിമയിലെയും നായക കഥാപാത്രങ്ങൾ സിനിമയിൽ മരിക്കുകയാണ് പതിവ്. ആ കാര്യം പറഞ്ഞു ട്രോളുന്ന വിഡിയോയാണ് അഹാന പങ്കു വച്ചിരിക്കുന്നത്. മരിക്കാൻ തയാറുള്ള നായകന്മാർ കടന്നു വരു .

എന്നാണ് അഹാന അതിനു ക്യാപ്ഷൻ നൽകുന്നത്. ഞാൻ സ്റ്റീവ് ലോപസിലെ ഫർഹാൻ അഭിനയിച്ച കഥാപാത്രവും, ലൂക്കയിൽ ടോവിനോ തോമസ് അഭിനയിച്ച കഥാപാത്രവും പതിനെട്ടാം പടിയിൽ ചന്തുനാഥ്‌ അഭിനയിച്ച കഥാപാത്രവും സിനിമയിൽ മരിക്കുന്നുണ്ട്. ഈ ചിത്രങ്ങളിലെല്ലാം നായിക അഹാനയുമാണ്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഹാനയുടെ കഥാപാത്രത്തിന്റെ നായകൻ മാത്രമാണ് രക്ഷപെട്ടത് എന്നും രണ്ടാം ഭാഗം വരുകയാണെങ്കിൽ അയാൾക്കും ആ അവസ്ഥ ആയിരിക്കുമെന്നും ട്രോൾ വിഡിയോയിൽ പറയുന്നുണ്ട്.

അനുപമ പരമേശ്വരനെയും പേർളി മാണിയെയും പോലെയുള്ള താരങ്ങളും അഹാനയുടെ സെൽഫ് ട്രോൾ വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top