Malayalam
പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന്!
പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന്!
പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന് ആര് എസ് വിമല്‍. കാട്ടാക്കട പേഴ്മൂട് കടുവാകുഴി അര്‍ഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ എത്തിച്ച പശുക്കള്‍ക്ക് ഭക്ഷണവുമായി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഐപി ബിനുവിനൊപ്പമാണ് വെള്ളിയാഴ്ച ഉച്ചയോടെ വിമല്‍ ഫാമിലെത്തിയത്.
മുലപ്പാല്‍ കുടിച്ചു തുടങ്ങുന്ന മനുഷ്യന് പിന്നീട് ഒട്ടും ഒഴിവാക്കാതെ പശുവിന് പാല് ആണ് സേവിക്കുന്നത്. അതുകൊണ്ടു തന്നെ പശുവിനെയും അരുമയോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് വിമല്‍ പറഞ്ഞു. ഇത്തരത്തില്‍ ജീവികളെ സഹായിക്കാന്‍ എപ്പോഴും സന്തോഷമാണ്.
വാര്‍ത്തകള്‍ കണ്ടും കേട്ടും അറിഞ്ഞാണ് സുഹൃത്ത് കൂടിയായ ബിനുവിനൊപ്പം ഇവിടെ എത്തിയതെന്നും ഇനിയും ഇവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു.
about director r s vimal
