Malayalam
കറന്റ് ബില്‍ വന്നു;സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപ.. ഇപ്പോഴാകട്ടെ അത് 11,273യും..
കറന്റ് ബില്‍ വന്നു;സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപ.. ഇപ്പോഴാകട്ടെ അത് 11,273യും..
സംവിധായകന് അനീഷ് ഉപാസന പോസ്റ്റ് ചെയ്ത ഒരു ബില്‍ ചര്‍ച്ചയായിരുന്നു.2019 ഒക്ടോബറിലാണ് ബില്‍ പോസ്റ്റ് ചെയ്തത്. റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച ശേഷം വന്ന 4.32 ലക്ഷത്തിന്റെ ബില്‍ പോസ്റ്റ് ചെയ്തായിരുന്നു അനീഷ് അന്ന് ശ്രദ്ധാകേന്ദ്രമായത്.അത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
എന്നാലിപ്പോളിതാ മറ്റൊരു ബില്ലുമായി എത്തുകയാണ് മാറ്റിനി, സെക്കന്‍ഡ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും മലയാള സിനിമ രംഗത്തെ മികച്ച സെലിബ്രിറ്റി നിശ്ചല ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെയായ അനീഷ് ഉപാസന. അന്നത്തെ ബില്ല് നല്കിയതിനേക്കാള് വലിയ ഞെട്ടലാണ് അനീഷിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കറന്റ് ബില്‍ വന്നു. അതൊന്നു പോസ്റ്റ് ചെയ്ത്. സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപയാണെന്നു അനീഷ് പറയുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ അത് 11,273യും. മാസങ്ങളുടെ ബില്‍ ആണെങ്കിലും ഭീമമായ തുക അടിച്ചു വന്ന ബില്ലിനെ ‘കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്’ എന്ന ക്യാപ്ഷനോടുകൂടിയാണ് അനീഷ് പോസ്റ്റ് ചെയ്യുന്നത്.
about director aneesh
