Malayalam
നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്.. യഥാർത്ഥ കുറ്റവാളി ആര്? ഉടൻ സത്യം അറിയും!
നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്.. യഥാർത്ഥ കുറ്റവാളി ആര്? ഉടൻ സത്യം അറിയും!
നടിയെ അക്രമിച്ച കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്റെ നോട്ടീസ് നല്കിയിരിക്കുകയാണ്. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. ചോദ്യംചെയ്യലിനായി ബേക്കല്‍ സ്‌റ്റേഷനില്‍ രണ്ട് ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം. സാക്ഷിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പ്രത്യേക സിം കാര്‍ഡാണ് ഉപയോഗിച്ചത്.
കുറ്റാലത്തെ ലോഡ്ജ് ബ്രോക്കറായ രത്‌നം സ്വാമിയുടെ പേരിലെടുത്ത അഞ്ച് സിം കാര്‍ഡുകളിലെന്നാണ് ഇതിനായി ഉപയോഗിച്ചത്.മനോജ് എന്നയാള്‍ക്കാണ് താന്‍ സിം കാര്‍ഡ് നല്‍കിയതെന്നാണ് രത്‌നത്തിന്റെ വിശദീകരണം. സിം കാര്‍ഡിനുള്ള 250 രൂപയ്ക്ക് പുറമേ 180 രൂപ നല്‍കിയാണ് രത്‌നത്തില്‍ നിന്ന് മനോജ് സിം കാര്‍ഡ് വാങ്ങിയത്. ഈ സിം കാര്‍ഡാണ് ഗണേഷ്‌കുമാറിന്റെ സെക്രട്ടറി പ്രദീപിന് കിട്ടിയത്. കഴിഞ്ഞ ജനുവരി 28ന് ഈ നമ്പറില്‍ നിന്നാണ് വിപിന്‍ ലാലിനെ വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടത്. രത്‌നത്തില്‍ നിന്ന് സിം വാങ്ങിയ മനോജും പ്രദീപും തമ്മിലുള്ള ബന്ധമടക്കം ഇനി പുറത്തുവരാനുണ്ട്.
അതേസമയം കേസിൽ വിചാരണയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീട്ടിയിരിക്കുകയാണ്. ഈ മാസം പതിനാറ് വരെയാണ് സ്റ്റേ നീട്ടിയത്. പ്രോസിക്യൂട്ടർ ക്വാറന്റീനിൽ ആയതാണ് സ്റ്റേ നീട്ടാൻ കാരണം. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സർക്കാരും കോടതിയെ സമീപിച്ചിരുന്നു.
about dileep
