Connect with us

കോടതി പക്ഷപാതപരമായി പെരുമാറുന്നു..വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയില്‍

Malayalam

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി നടിയും ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രോസിക്യൂഷന്റെ അടക്കം ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടിയുടെ പുതിയ നീക്കം.

വിചാരണ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എം സുരേശന്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു. കഴിഞ്ഞതവണ സാക്ഷി വിസ്താരത്തിന് പ്രോസിക്യൂഷന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ അനിശ്ചിതമായി നീണ്ടിരുന്നു.

ABOUT DILEEP

More in Malayalam

Trending

Recent

To Top