Connect with us

”ഒരു ആണിന്റെ മുന്നിൽ അഴിയാനുള്ളതാണ് നിന്റെ മടിക്കുത്ത്”-പവിത്രൻ എന്തു കൊണ്ട് ഇന്ദുചൂഡന്റെ ഡയലോഗ് മാത്രം വിമർശിക്കപ്പെടുന്നു?

Malayalam

”ഒരു ആണിന്റെ മുന്നിൽ അഴിയാനുള്ളതാണ് നിന്റെ മടിക്കുത്ത്”-പവിത്രൻ എന്തു കൊണ്ട് ഇന്ദുചൂഡന്റെ ഡയലോഗ് മാത്രം വിമർശിക്കപ്പെടുന്നു?

”ഒരു ആണിന്റെ മുന്നിൽ അഴിയാനുള്ളതാണ് നിന്റെ മടിക്കുത്ത്”-പവിത്രൻ എന്തു കൊണ്ട് ഇന്ദുചൂഡന്റെ ഡയലോഗ് മാത്രം വിമർശിക്കപ്പെടുന്നു?

വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരായ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവിൽ ഒരു നാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ… അന്ന് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഇന്ദുചൂഡൻ നായിക അനുരാധയോട് പറയുന്ന അവസാന ഡയലോഗ് പിന്നീട് സ്ത്രീ വിരുദ്ധതയുടെ ഒന്നാം ക്‌ളാസ് ഉദാഹരണമായി പരാമർശിക്കപ്പെട്ടു

എന്നെങ്കിലുമൊരിയ്ക്കൽ ഒരു ആ ണിന്റെ മുന്നിൽ അ ഴിയാനുള്ളതാണ് നിന്റെ മടിക്കുത്ത് എന്ന എൻ എഫ് വർഗീസിന്റെ പവിത്രൻ എന്ന കഥാപാത്രം പറഞ്ഞപ്പോൾ അതിൽ യാതൊരു തെറ്റും ആരും കണ്ടില്ല .എങ്ങും വിമര്ശിക്കപ്പെട്ടതുമില്ല. സംഭവം പ്രതിപാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്.

എന്തു കൊണ്ട് ഇന്ദുചൂഡന്റെ ഡയലോഗ് മാത്രം വിമർശിക്കപ്പെടുന്നു..?
ഉത്തരം വളരെ സിമ്പിളാണ് സ്‌ക്രീനിൽ മോഹൻലാൽ പറയുന്ന ഡ യലോഗ് ആണ് സ്ത്രീവി രുദ്ധത ആഘോഷിക്കപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

എൻ എഫ് വർഗീസ് ചിത്രത്തിലെ വില്ലൻ ആണ്. അയാൾ പറയുന്നത് പ്രേക്ഷകനെ കൊണ്ട് കയ്യടിപ്പിക്കുന്ന രീതിയിൽ അല്ല, മറിച് വെറുപ്പ് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
അതായത് സിനിമയിലെ കഥാപാത്രങ്ങൾ സ്ത്രീ വിരു ദ്ധത പറയാൻ പാടില്ല എന്നല്ല പറയുന്നത്. ഓരോ കഥാപാത്രവും അവരുടെ സ്വഭാവഗുണത്തിനനുസരിച്ച് തന്നെ ആണ് പറയേണ്ടത്.

എന്നാൽ ഒരു സ് ത്രീവിരുദ്ധ ഡയലോഗ് പ്രേക്ഷകനെ കൊണ്ട് കൈയ്യടിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് ആണ് തെറ്റ്.
കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചു പാർവതി പറഞ്ഞപ്പോൾ കേട്ട രസകരമായ ഒരു കമെന്റ് ആണ് താഴെ.
നീ കൂടുതലൊന്നും പറയണ്ട. അങ്ങനെ ആണെങ്കിൽ നോട്ട്ബുക് സിനിമയിൽ കൂട്ടുകാരിയെ അ ബോർഷൻ ചെയ്യാൻ കൊണ്ടു പോയി കൊന്നു കളഞ്ഞവൾ അല്ലെ നീ… അതും സ്ത്രീ വി രുദ്ധത അല്ലെ…?സഹോദരാ… നോട്ട്ബുക് ൽ കൂട്ടുകാരിയെ അബോർഷൻ ചെയ്തു കൊന്നിട്ട്, പാർവതിയുടെ കഥാപാത്രം,
നിന്നെ പോലെ മാതാപിതാക്കളുടെ വാക്ക് കേൾക്കാതെ വഴി തെറ്റി നടക്കുന്ന പെണ്‍കുട്ടികൾക് ഇതൊരു പാഠമായിരിക്കട്ടെ.
എന്നു ഡയലോഗും അടിച്ചു സ്ലോ മോഷൻ ൽ നടന്നു പോയിരുന്നോ…? ചിത്രം കാണുന്നവർക്ക് അവൾക്കിങ്ങനെ തന്നെ വേണം എന്ന ചിന്ത ഉണ്ടാകുന്ന രീതിയിൽ അല്ലല്ലോ ആ രംഗം ചിത്രീകരിച്ചത്..? അത് ആ കുട്ടികൾക്ക് പറ്റിയ ഒരു അബദ്ധം ആയി തന്നെ അല്ലെ ചിത്രത്തിൽ കാണിച്ചത്..?


നീ പെ ണ്ണാണ്… വെറും പെ ണ്ണ്.. എന്നു പറഞ്ഞു തേവള്ളിപറമ്പിൽ ജോസഫ് അലക്‌സ് പോകുന്നത് സ്റ്റൈലിൽ മുടിയിൽ തടവി, മ്യൂസിക്കും ഇട്ട്, സ്ലോ മോഷനിൽ ആണ്.
സ്ത്രീ, പു രുഷനേക്കാൾ താഴെ ആണെന്ന് സ്ഥാപിച്ച ആവേശത്തിൽ ആണ് പ്രേക്ഷകർ അതിന് കയ്യടിച്ചത്.
സിനിമയിലെ സ് ത്രീ വി രുദ്ധത എതിർക്കപ്പെടേണ്ട പോലെ തന്നെ ആണ് സിനിമയിലെ ജാ തിപ്പെ രുമ പറച്ചിലും, കറു ത്തവരെയും ആദി വാസികളെയും ഒക്കെ കളിയാക്കി തമാ ശ ഉണ്ടാക്കുന്ന പ്രവ ണതയും എല്ലാം.

ഒരു സിനിമയിലെ ഒരു കഥാപാത്രത്തിന്റെ നിറത്തെ വച്ചു ഉണ്ടാക്കിയ കോമഡിയെ പറ്റി പറഞ്ഞപ്പോൾ കറുത്തവൻ തന്നെ ആയ കൂട്ടുകാരൻ പറഞ്ഞത്, അത് ഒരു നിർദോഷമായ തമാശ അല്ലെ..എന്നാണ്.
അതെങ്ങനെ നിർ ദോഷമാകും..? കറുപ്പ് ആയതു കൊണ്ട് മാത്രം എത്ര അവസരങ്ങൾ ആണ് നിഷേ ധിക്കപ്പെടുന്നത്.
കറുത്ത എത്ര നായക നടന്മാർ/നടിമാർ ഉണ്ട് നമുക്ക്..? നമ്മുടെ വാർത്താ ചാനലുകളിൽ വാർത്ത വായിക്കുന്നവരിൽ എത്ര കറുത്തവർ ഉണ്ട്..? ചാനലുകളിൽ എത്ര കറുത്ത അവതാരകർ ഉണ്ട്..?
നിങ്ങൾ പഠിച്ചിരുന്ന സ്‌കൂളുകളിൽ ഗ്രൂപ് ഡാൻസ് കളിക്കുമ്പോൾ ഏറ്റവും ഡാൻസ് അറിയുന്ന ആളെ ആണോ അതോ വെളുത്ത നിറമുള്ള ആളെ ആണോ നടുക്ക് മെയിൻ ഡാൻസർ ആയി നിർത്താറുണ്ടായിരുന്നത്..? കറുത്തത് കൊണ്ട് കല്യാണം നടക്കാതെ നിൽക്കുന്നവരെ അറിയില്ലേ..?
ഇത് പോലെ നിരവധി കാര്യങ്ങളിൽ ഇങ്ങനെ യുള്ള മാ റ്റിനി ർ ത്തലുകൾ ഉ ള്ളപ്പോൾ എങ്ങനെ ആണ് നിറം വച്ചും, ജാ തി പറഞ്ഞും ക ളിയാക്കുന്ന ത മാ ശ നി ർദോഷമാകുന്നത്..?

പറയുന്നവനും കേൾക്കുന്നവനും കുഴപ്പമില്ല.. പിന്നെ നിങ്ങൾക്കെന്താ കുഴപ്പം..?
ചെമ്പക കൃഷ്ണ എം കർണാടകത്തിൽ സ വർണർ ദ ളിത രോട് കാണിക്കുന്ന തൊ ട്ടു കൂടാ യ്മയെ പറ്റി ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. തങ്ങൾ തൊ ട്ടുകൂ ടാത്തവർ ആണെന്ന് ദ ളി ത ർ തന്നെ അംഗീകരിക്കുകയാണെന്ന്.
തങ്ങളെ തൊട്ടാൽ സ വ ർ ണരുടെ ദൈ വം അവരോട് കോപിക്കുമത്രെ. ഇതൊക്കെ സ്വന്തം കുറ്റമോ, കുറവോ, അവകാശമോ ആണെന്ന് അംഗീകരിയ്ക്കാനും ഇതൊക്കെ നോർമൽ ആണെന്ന് വിശ്വസിക്കാനും മാത്രം കാ ലം ഈ വി വേ ചനങ്ങളും, അ ധിക്ഷേ പങ്ങളും, മാറ്റിനിർത്തലുകളും അവർ അനുഭവിച്ചിരിയ്ക്കുന്നു.
വെളുത്തവനെ നിറം പറഞ്ഞോ, ബ്രാ ഹ്മണനെ ജാ തി പറഞ്ഞോ അടിച്ചു താഴ്ത്തുന്ന രീതിയിൽ ഒരു തമാശ പറഞ്ഞാൽ ആളുകൾക്ക് തമാശ ആയി തോന്നാത്തതിന് കാരണം വെളുത്തവരെ അല്ലല്ലോ കറുത്തവരെ അല്ലെ നിറം പറഞ്ഞു കളിയാക്കേണ്ടത്..?
ബ്രാ ഹ്മ ണനെ അല്ലല്ലോ ദ ളിത നെ അല്ലെ ജാ തി പറഞ്ഞു കളിയാക്കേണ്ടത്..?എന്നൊരു ബോധം പൊതുവിൽ ഉള്ളത് കൊണ്ടാണ്.ആ ബോധം മാറ്റി എടുക്കാൻ തന്നെ ആണ് ഇതൊക്കെ എതിർക്കുന്നത്…
ബ്രാ ഹ്മ ണന്റെ അവകാശം സ്ഥാ പിച്ചെടുക്കാൻ ഈ നാട്ടിൽ ശൂ ദ്ര ന്മാ ർ ല ഹള നടത്തിയിട്ടുണ്ട്.തങ്ങൾ ആ ശു ദ്ധരാണെന്നു സ്ഥാപിച്ചെടുക്കാൻ ആണ് കു ല സ്ത്രീകൾ ഇവിടെ സമരം ചെയ്തിട്ടുള്ളത്. എന്നത് കൂടി ഓർക്കുക.
പെ രു ച്ചാഴി യിലെ ഡയലോഗിന് തിയേറ്ററിൽ കൂട്ടുകാർ ഉൾപ്പെടെ എല്ലാവരും കയ്യടിച്ചു ചി രിച്ചപ്പോൾ കൂടെ ഇരുന്ന അട്ട പ്പാടിയിൽ നിന്നും വരുന്ന കൂട്ടുകാരന് എന്തായിരിക്കും തോന്നിയിരിക്കുക എന്നു പിന്നീട് ചിന്തിച്ചിരുന്നു എന്നു ഒരാൾ എഴുതിയിരുന്നത് വായിച്ചിരുന്നു.
ക റുത്ത നിറമുള്ളവരെ കളിയാക്കുന്ന തമാശകൾ സിനിമയിലും ടിവി യിലും വരുമ്പോൾ അത് അവതരിപ്പിച്ചവർക്ക് കുഴപ്പമില്ലല്ലോ എന്നല്ല, കറു ത്തതിന്റെ പേരില് വിവാഹം നടക്കാതെ പോയതോ അവസരങ്ങൾ നഷ്ടപെട്ടതോ ആയ ഒരാളെ എങ്കിലും അത് വിഷമിച്ചിരിക്കില്ലേ എന്നു കൂടി ചിന്തിച്ചൂടെ…
നീ വെറും പെ ണ്ണാ ണ്..എന്ന ഡയലോഗ് ന് കയ്യടിക്കുന്ന സ്റ്റോ ക്ക് ഹോം സിൻഡ്രോം ബാധിച്ച കു ല സ് ത്രീകളെ അല്ലാതെ പെ ണ്ണാ യത് കൊണ്ട് പൊതുവഴിയിൽ ഒറ്റക്ക് നടക്കാൻ പോലും പേടിക്കുന്നവരെ പറ്റിയും ആലോചിച്ചു കൂടെ..
ഇനിയും പറയു സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയോ…?

ABOUT MOHANLAL

Continue Reading
You may also like...

More in Malayalam

Trending

Recent

To Top