Malayalam
ഞാൻ മൊഴിമാറ്റിയിട്ടില്ല…’പൊലീസിനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത് ആര്? നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബു പ്രതികരിക്കുന്നു
ഞാൻ മൊഴിമാറ്റിയിട്ടില്ല…’പൊലീസിനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത് ആര്? നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബു പ്രതികരിക്കുന്നു
നടിയെ ആക്രമിച്ച കേസിൽ താൻ മൊഴി മാറ്റി പറഞ്ഞിട്ടില്ലെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു. പൊലീസ് തന്റെ മൊഴി ആപൂർണമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്നും, പറയാത്ത കാര്യങ്ങൾ വന്നെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘പൊലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. സ്വാഭാവികമായ തിരുത്താണ് കോടതിയിൽ നടത്തിയത്.’-അദ്ദേഹം പറഞ്ഞു. കേസിന്റെ തുടക്കം മുതൽ സംഘടന നടിയെ പിന്തുണച്ചിട്ടുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
അതേസമയം, ദിലീപ് തന്റെ അവസരങ്ങൾ തട്ടിക്കളയുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ വ്യക്തിപരമായി വാക്കാൽ പരാതി പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ‘അതല്ല അതിനപ്പുറത്തെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും. അതൊക്കെ എനിക്ക് പറയാൻ പറ്റുമോ?ഞങ്ങൾ തമ്മിൽ പറഞ്ഞ കാര്യം നാട്ടുകാർക്ക് എങ്ങനെ അറിയാം,ഞങ്ങൾക്കല്ലേ അറിയൂ’-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിച്ച ജാതിവിവേചന ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി പ്രതികരിച്ചു.ജാതിവിവേചന വിഷയത്തിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല കെപിഎസി ലളിതയോട് സംസാരിച്ചു ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സിൽ ഇടവേള ബാബു പറഞ്ഞു .
അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങുന്നത്. തുടര്‍ന്നായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
about dileep