Connect with us

ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല; അന്ന് പോലീസ് കാണിച്ചത് കള്ളം! ആ സത്യം തുറന്നടിച്ച് ഇടവേള ബാബു

Malayalam

ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല; അന്ന് പോലീസ് കാണിച്ചത് കള്ളം! ആ സത്യം തുറന്നടിച്ച് ഇടവേള ബാബു

ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല; അന്ന് പോലീസ് കാണിച്ചത് കള്ളം! ആ സത്യം തുറന്നടിച്ച് ഇടവേള ബാബു

സിനിമ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നടിയെ ആക്രമിക്കപ്പെട്ട സംഭവം. ദിലീപ് ജയിൽവാസം വരെ അനുഭവിച്ച സംഭവത്തിന്റെ വിചാരണ കോടതിയിൽ ഇപ്പോഴും നടക്കുകയാണ്.നടിമാരായ ഭാവന,ബിന്ദു പണിക്കർ നടന്മാരായ സിദ്ദിഖ് ഇടവേള ബാബു തുടങ്ങിയവർ കൂറുമാറിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഇടവേള ബാബു. നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ ദിലീപ് കാരണമായോ എന്നതിൽ രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ല.താൻ അറിയുന്ന ദിലീപ് ഇത് ചെയ്യില്ല.അത്രയേ തനിക്ക് ഇതിൽ പറയാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി
കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമായ ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നായിരുന്നു സുഹൃത്തുക്കളും ആരാധകരുമെല്ലാം പറഞ്ഞത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു. മീറ്റ് ദി എഡിറ്റേഴ്‌സിനിടയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അവസരങ്ങള്‍ നിഷേധിക്കുന്നതായുള്ള പരാതി രേഖാമൂലംനടി തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. വ്യക്തിപരമായുള്ള പല കാര്യങ്ങളും എന്നോട് സംസാരിച്ചിട്ടുണ്ട്. എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അവര് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു, അതൊന്നും എന്നോട് പറഞ്ഞിട്ടില്ല. തെറ്റുമ്പോള്‍ മാത്രം എങ്ങനെയാണ് ഇതേക്കുറിച്ച് പറയുക. താന്‍ പറയാത്ത പല കാര്യങ്ങളും അവര്‍ എഴുതിയിട്ടുണ്ടെന്നും അതാണ് താന്‍ ചോദ്യം ചെയ്തതെന്നും ഇടവേള ബാബു പറയുന്നു.

അവര്‍ക്ക് ബഹുമാനം കൊടുക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ അത് കുറച്ച് ആളുകള്‍ക്ക് മാത്രേയുള്ളുവെന്നും അദ്ദേഹം പറയുന്നു. എത്രയോ തലമുറകള്‍ ഇവിടെ കടന്നു പോയി. അവരില്‍ ആരെങ്കിലും പറയട്ടെ അവര്‍ക്ക് ബഹുമാനം നല്‍കിയില്ലെന്ന്. ശാരദാമ്മ, ജയഭാരതി ചേച്ചി തുടങ്ങിയവര്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇന്നും എന്നെ വിളിക്കാറുണ്ട്. അമ്മ എന്ന സംഘടനയുടെ പ്രൗഡി നഷ്ടപ്പെട്ടുവെന്ന് അതിനകത്തുള്ള ഒരാളം പറയില്ല. അമ്മ കൊണ്ട് പലസഹായങ്ങളും പലര്‍ക്കും ലഭിക്കുന്നുണ്ടെന്നും ഇടവേള പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും വിചാരണ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായപ്പോഴാണ് കൂറുമാറിയതായി അറിയിച്ചത്. കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

More in Malayalam

Trending

Recent

To Top