Malayalam
പുതുവർഷം ആഘോഷമാക്കാൻ,മനസുതുറന്ന് പൊട്ടിച്ചിരിക്കാൻ ധമാക്ക ട്രെയിലര്‍!
പുതുവർഷം ആഘോഷമാക്കാൻ,മനസുതുറന്ന് പൊട്ടിച്ചിരിക്കാൻ ധമാക്ക ട്രെയിലര്‍!
പുതുവർഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് ധമാക്ക.ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വൻ താര നിരതന്നെയുള്ള ചിത്രം ജനുവരി രണ്ടിനാണ് തീയ്യറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നൂറിന്റെയും കിടിലൻ ഡാൻസുമാണ് ടൈലറിന്റെ ഹൈലൈറ്.ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ ജനസ്വീകാര്യത നേടി കഴിഞ്ഞു.
ഇതിന് മുൻപ് പുറത്തു വിട്ട ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ‘കളര്‍ഫുള്‍ കോമഡി എന്റര്‍ട്ടൈനര്‍’ തന്നെയായിരിക്കും ധമാക്കയും എന്നാണ് ഒമര്‍ ലുലു ഉറപ്പുനല്‍കിയിരിക്കുന്നത്. ബാലതാരമായി മലയാളസിനിമയിലേക്ക് കടന്നു വന്ന ‘അരുണ്‍ കുമാര്‍’ ആദ്യമായി നായക വേഷം ചെയ്യുന്ന ചിത്രം എന്ന നിലയിലും ധമാക്ക ശ്രദ്ധേയമാണ്. ചിത്രത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടികഴിഞ്ഞു.
ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തികച്ചും ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം അവതരിപ്പിക്കുകയാണ് ഒമർ ലുലു.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
about dhamakka movie
