Bollywood
അതാണ് ദീപിക!നിങ്ങൾക്ക് ക്ഷീണം തോന്നാറില്ലേ?രസകരമായ ചോദ്യവുമായി താരം!
അതാണ് ദീപിക!നിങ്ങൾക്ക് ക്ഷീണം തോന്നാറില്ലേ?രസകരമായ ചോദ്യവുമായി താരം!
Published on
ബോളിവുഡ് താരങ്ങളുടെ ജീവിതത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നവരാണ് ഫോട്ടോഗാഫർമാർ. താരങ്ങൾ എവിടെയാണോ അവിടെ അവർക്കു ചുറ്റും ഇവരുണ്ടാകും.എന്നാൽ പലപ്പോഴും ഫോട്ടോഗാഫർമാർ രാപ്പകലില്ലാതെ താരങ്ങളുടെ കൂടെ നടന്ന് ചിത്രങ്ങൾ പകർത്തുമ്പോൾ ഇവർക്ക് ലഭിക്കുന്നത് ആട്ടും തുപ്പും മാത്രമായിരിക്കും.പാപ്പരാസികൾ എന്ന ഇരട്ടപ്പേരും ഇവർക്കവകാശപെട്ടതാണ് എന്നും പറയാം.
താരങ്ങൾ അവരോടു ക്ഷോഭിക്കുന്ന കാഴ്ചകളാണ് പലപ്പോഴും പുറത്തു വരിക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി എയർപോർട്ടിൽ കൂടിനിന്ന ഫോട്ടോഗ്രാഫർമാരോട് കുശലം പറയുന്ന ദീപിക പദുകോണിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
എയർപോർട്ടിൽ നിന്നും പുറത്തു വരുന്ന ദീപിക’ ആപ് ലോഗ് തക് നഹി ജാത്തേ ക്യാ?’ (നിങ്ങൾക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ലേ?) എന്നാണു ചോദിക്കുന്നത്.
about deepika padukone
Continue Reading
You may also like...
Related Topics:Deepika Padukone
