News
സിനിമാ മേഖല സജീവമാകുന്നു; മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി റിപ്പോർട്ട്!
സിനിമാ മേഖല സജീവമാകുന്നു; മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി റിപ്പോർട്ട്!

ലോക്ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കപ്പെട്ട സിനിമാ മേഖല സജീവമാകുന്നു. ചിത്രീകരണ-നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ശിവകാര്ത്തികേയന് നായകനായ ഡോക്ടര്‍ എന്നീ സിനിമകളും പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ തുടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍.
വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഹിറ്റ് സംവിധായകന് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ ജോലികളാണ് പൂര്‍ത്തിയാക്കേണ്ടത്. മേയ് 12 മുതല്‍ ഇത് തുടങ്ങുന്നതായി വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് ട്വിറ്ററിലൂടെ അറിയിച്ചു.
about cinema production
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...