Connect with us

തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് വാഹനാപകടത്തില്‍ മരിച്ചു!

News

തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് വാഹനാപകടത്തില്‍ മരിച്ചു!

തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് വാഹനാപകടത്തില്‍ മരിച്ചു!

തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ കോയമ്ബത്തൂരില്‍ വെച്ച്‌ അരുണിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രശസ്ത സംവിധായകന്‍ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് അരുണ്‍ പ്രസാദ്. സ്വതന്ത്ര സംവിധായകനായുളള ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്നേയാണ് അരുണിന്റെ അന്ത്യം. അടുത്തിടെ ജിവി പ്രകാശ് കുമാറിനെ നായകനാക്കിയുളള 4ജി എന്ന ചിത്രം അരുണ്‍ പ്രസാദ് സംവിധാനം ചെയ്തിരുന്നു.

റൊമാന്റിക്ക് ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയുടെ റിലീസിന് മുന്‍പാണ് സംവിധായകന്റെ മരണം. അരുണിന്റെ മരണവാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. 2016ലായിരുന്നു സംവിധായകനായുളള അരുണ്‍ പ്രസാദിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.

about arun prasad death

More in News

Trending

Recent

To Top