Connect with us

പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ൾ!

Malayalam

പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ൾ!

പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ൾ!

കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേടിടുന്നത് സിനിമാ മേഖല.എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ​യും ടെ​ക്‌​നീ​ഷ​ന്മാ​രു​ടെ​യും പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നമായി. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം താ​ര​സം​ഘ​ട​ന​യെ അ​റി​യി​ക്കും.
നേ​ര​ത്തെ ക​രാ​ര്‍ ഒ​പ്പു​വ​ച്ച സി​നി​മ​ക​ള്‍​ക്ക് ഇ​തു ബാ​ധ​ക​മാ​കി​ല്ല. പു​തി​യ ക​രാ​റു​ക​ള്‍​ക്കാ​കും ഇ​ത് ബാ​ധ​ക​മാ​കു​ക​യെ​ന്നും ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം. ​ര​ഞ്ജി​ത് പ​റ​ഞ്ഞു. എ​ന്നാ​ല്‍, ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ യോ​ഗ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല.

26 സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ മു​ട​ങ്ങി​യ​ത്. ഈ ​സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് യോ​ഗ​ത്തി​ല്‍ ഭൂ​രി​ഭാ​ഗം അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്. അ​തി​നാ​ല്‍ വ​രും ​ദി​വ​സം ത​ന്നെ ഈ ​സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളു​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​രാ​നും ധാ​ര​ണ​യാ​യി.

about cinema industry

More in Malayalam

Trending

Recent

To Top