Malayalam Breaking News
മമ്മുട്ടിയുടെ മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്; ഒപ്പം താരപോരാട്ടവും; പുതുചരിത്രമെഴുതുന്നത് ആരാണ്?
മമ്മുട്ടിയുടെ മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്; ഒപ്പം താരപോരാട്ടവും; പുതുചരിത്രമെഴുതുന്നത് ആരാണ്?
മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളുംറിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.അതേ സമയം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ റിലീസ് ജനുവരിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് ജനുവരി ഒടുവിലോ ഫെബ്രുവരി ആദ്യമോ തിയേറ്ററിലെത്തും.പോസ്റ്റ് പ്രൊഡക് ഷൻ ജോലികൾ പൂർത്തിയാക്കാത്തതു കൊണ്ടാണ് ഇരു ചിത്രങ്ങളുടെയും ക്രിസ് മസ് റിലീസ് മാറ്റിയത്.
തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് കേട്ടിരിക്കാത്തവര്‍ കുറവാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ പല ശേഷിപ്പുകളും ഇന്നും നമുക്ക് മുന്നിലുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മാമാങ്കത്തെക്കുറിച്ചൊരു സിനിമയെത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.
നവംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൃത്യമായ റിലീസ് തീയതി പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഡിസംബര്‍ 12നാണ് ചിത്രമെത്തുന്നത്. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായാണ് സിനിമയെത്തുന്നത്. ക്രിസ്മസിന് മുന്നോടിയായെത്തുന്ന ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരുടെ അവകാശവാദം.
ചരിത്രപുരുഷനായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് ബോക്സോഫീസ് പോരാട്ടത്തില്‍ മെഗാസ്റ്റാറും അണിചേരുകയാണ്. മാമാങ്ക മഹോത്സവത്തിലൂടെ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം പിറക്കുമോയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.
ഇത്തവണ ക്രിസ്മസിന് നാല് വലിയ ചിത്രങ്ങൾ മാത്രമേ തിയേറ്ററിലെത്തുന്നുള്ളു.മമ്മൂട്ടിയുടെ ഷൈലോക്കും ദിലീപിന്റെ മൈ സാന്റയും പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസും . ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരുന്ന മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെയും ഫഹദ് ഫാസിന്റെ ട്രാൻസിന്റെയും ഡേറ്റ് മാറ്റിയതാണ് ക്രിസ്മസ് പോരാട്ടത്തെ ദുർബലമാക്കിയത്.യുവതലമുറയിലെ ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാളും ക്രിസ്മസിന് മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്.ഗുഡ് വിൽ എന്റർടെയ്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.മീനയാണ് നായിക.തമിഴ് നടൻ രാജ് കിരണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബൈജു സന്തോഷ്,ബിബിൻ ജോർജ്,ഹരീഷ് കണാരൻ,ഷാജോൺ,സിദ്ദിഖ് എന്നിവരാണ് മറ്റ് റോളുകളിലെത്തുന്നത്.അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥയെഴുതിരിക്കുന്നത്.രണദിവെയാണ് കാമറ.സംഗീതം ഗോപി സുന്ദറും.തമിഴിൽ ചിത്രം കുബേരൻ എന്ന പേരിൽ റിലീസ് ചെയ്യുന്നുണ്ട്.
ദിലീപിന്റെ മൈ സാന്റ സംവിധാനം ചെയ്യുന്നത് സുഗീതാണ്.അനുശ്രീയാണ് നായിക.നിഷാദ് കോയ,അജീഷ് ഒ.കെ,സാന്ദ്ര മറിയ ജോസ്,സരിതാ സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജെമിൻ സിറിയക്കാണ് തിരക്കഥയെഴുതുന്നത്.വിദ്യാ സാഗറാണ് സംഗീത സംവിധാനം .കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം.
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയറാണ് (ജീൻ പോൾ ലാൽ).പൃഥ്വിരാജ് പ്രൊഡക് ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തിൽ സൂരാജ് വെഞ്ഞാറുമ്മൂടും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ദീപ്തി സതിയും മിയയുമാണ് നായികമാർ.
ഷെയ്ന് നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ വരുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ഷെയ്ന് എത്തുന്നത്. ഹിമിക ബോസാണ് നായികാ വേഷത്തില്‍ എത്തുന്നത്.ക്രിസ്മസിനോടനുബന്ധിച്ച് വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
വമ്പന്മാരുമായി മത്സരിക്കാനെത്തുന്നത് യുവപ്രേക്ഷകരുടെ ഹരമായ ഷെയ്ൻ നിഗമാണ്.വലിയ പെരുന്നാളുമായി എത്തുന്ന ഷെയ്ന് ശക്തമായ പിന്തുണയുമായി ജോജു ജോർജും സൗബിൻ ഷാഹിറും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മൗണ്ടൻ മാജിക് സിനിമാസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്.മൊനിഷാ രാജീവാണ് ചിത്രം നിർമ്മിക്കുന്നത്.ഡിമൽ ഡെന്നിസാണ് സംവിധായകൻ.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ റെക്സ് വിജയനാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്.സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.
about christmas movies
