Social Media
ക്രിസ്മസ് ആഘോഷത്തില്‍ ആശംസകളുമായി സിനിമാലോകം; വൈറലായി ചിത്രങ്ങൾ!
ക്രിസ്മസ് ആഘോഷത്തില്‍ ആശംസകളുമായി സിനിമാലോകം; വൈറലായി ചിത്രങ്ങൾ!
ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണിപ്പോൾ താരങ്ങളും,പ്രക്ഷകരുമൊക്കെ.എന്നാൽ ഈ ദിനത്തിൽ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് ഒരുപാട് താരങ്ങളാണ് എത്തിയിട്ടുള്ളത്.സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷമാക്കുകയാണ്. എന്നാൽ ഈ തിരക്കിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരങ്ങൾ.നിരവധി പേരാണ് ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിട്ടുള്ളത്.
കുടുംബസമേതം അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇത്തവണ പോളണ്ടില്‍ വെച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. മൈ സാന്റാ എന്ന ചിത്രവുമായാണ് ദിലീപ് ക്രിസ്മസിന് ആരാധകര്‍ക്ക് മുന്നിലെക്കെത്തിയിരിക്കുന്നത് .റിലീസുകളില്ലെങ്കിലും മറ്റ് പരിപാടികളുമായി ബന്ധപെട്ട് സജീവമാണ് താരങ്ങൾ. പേളി മാണി,ശ്രീനിഷ് അരവിന്ദ്, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, ഷെയ്ന് നിഗം, മമ്മൂട്ടി, ഉണ്ണി മുകുന്ദന്, ശിവദ, സായ് പല്ലവി, അഹാന കൃഷ്ണ, ഇന്ദ്രജിത്ത്, റിമി ടോമി, പ്രിയ മോഹന്‍ തുടങ്ങിയ താരങ്ങളുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചാക്കോച്ചന് ഈ ക്രിസ്മസ് കുറച്ചു പ്രത്യകതയുള്ളതാണ്.കുഞ്ഞതിഥിയായ ഇസയുടെ കൂടെയുള്ള ആദ്യത്തെ ക്രിസ്മസ് ആയതിനാൽ തന്നെ ആഘോഷ പരിപാടികളുടെ തിരക്കിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞാതിഥിയാണ് ഇസ്ഹാക്. ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇസയ്ക്കും പ്രിയയ്ക്കുമൊപ്പമുള്ള ചാക്കോച്ചന്റെ ക്യൂട്ട് ചിത്രവും ആശംസയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
തന്റെ വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് പേളി മാണി. തിരക്കേറിയ ഷൂട്ടിനിടയിൽ നിന്നും പേളിയും ശ്രിനിഷും വീട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.പേളിയുടെ കുടുബാംഗങ്ങള്ക്കൊപ്പമുള്ള ചിത്രവും ഒപ്പം ആശംസയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.തെലുങ്കിലും കന്നഡയിലുമായി തിരക്കേറിയ താരമാണിപ്പോൾ ശ്രിനിഷ്. ബോളിവുഡ് സിനിമയുള്‍പ്പടെ നിരവധി മികച്ച അവസരങ്ങളാണ് പേളിയെയും കാത്തിരിക്കുന്നത്.
about christmas
