Connect with us

ശരീരഭാരം കുറച്ച്, സൗന്ദര്യം കൂട്ടാനും നോക്കി പണിവാങ്ങി;അമിതമായി ശരീര സംരക്ഷണം വരുത്തിവെച്ച വിനകളെ കുറിച്ച് നടി!

Bollywood

ശരീരഭാരം കുറച്ച്, സൗന്ദര്യം കൂട്ടാനും നോക്കി പണിവാങ്ങി;അമിതമായി ശരീര സംരക്ഷണം വരുത്തിവെച്ച വിനകളെ കുറിച്ച് നടി!

ശരീരഭാരം കുറച്ച്, സൗന്ദര്യം കൂട്ടാനും നോക്കി പണിവാങ്ങി;അമിതമായി ശരീര സംരക്ഷണം വരുത്തിവെച്ച വിനകളെ കുറിച്ച് നടി!

അഭിനേതാക്കൾ പൊതുവെ ശരീര സൗന്ദര്യത്തിൽ സൂക്ഷിക്കുന്നവരാണ്.കൃത്യമായി അവരതു ചെയ്യാറുമുണ്ട്.അഭിനേതാക്കളിൽ ഏറെയും ശ്രദ്ധ പുലർത്തുന്നത് ബോളിവുഡ് താരങ്ങളുമാണ്.അവർ കടുത്ത ഡയറ്റുകളും വ്യായാമ മുറകളും പിന്തുടരാറുണ്ട്.എന്നാൽ അമിതമായി ശരീര സംരക്ഷണം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് താരം.ആ ശീലം അപകടമായതിന്റെയും അതിൽ നിന്നുള്ള അതിജീവനത്തിന്റെയും കഥ പറയുകയാണ് നടി നിയ ശർമ്മ.

ശരീര സൗന്ദര്യത്തിൽ കൃത്യമായ ശ്രദ്ധ കൊടുക്കുന്നവരാണ് അഭിനേതാക്കൾ. അവരിൽ തന്നെ ബോളിവുഡ് താരങ്ങൾ കടുത്ത ഡയറ്റും വ്യായാമ മുറകളുമാണ് പിന്തുടരുന്നത്. എന്നാൽ അമിതമായ ശരീര സംരക്ഷണം അപകടമായതിന്റെയും അതിൽ നിന്നുള്ള അതിജീവനത്തിന്റെയും കഥ പറയുകയാണ് നടി നിയ ശർമ്മ.

ദുശീലങ്ങൾ ജീവിതത്തിൽ വരുത്തിവച്ച വിനകളെക്കുറിച്ചും അവ സൃഷ്ടിച്ച സമ്മർദ്ദങ്ങളെ കുറിച്ചുമാണ് നടി പറയുന്നത്. ശരീരഭാരം ജീവിതത്തിൽ സൃഷ്ടിച്ച വെല്ലുവിളികളെ കുറിച്ച്, തന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊരാളുടെ ജീവിതത്തിൽ ആവർത്തിക്കരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് വെളിപ്പെടുത്തുന്നതെന്ന് നിയ പറയുന്നു.

ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയാറായിരുന്നില്ല. ശരീര ഭാരം കുറയ്ക്കുക എന്നത് ഒരു ഭ്രാന്തൻ ചിന്തയായി കൂടെയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അത് ഈറ്റിങ് ഡിസോഡേഴ്സിലേയ്ക്കാണ് താരത്തെ കൊണ്ടെത്തിച്ചത്.

ശരീര ഭാരം കുറയ്ക്കാനും സൗന്ദര്യം വർധിപ്പിക്കാനും വേണ്ടി പട്ടിണി കിടക്കാൻ തുടങ്ങി. വണ്ണം വയ്ക്കുമെന്ന് ഭയന്ന് രാത്രിയിലെയും ഉച്ചയ്ക്കത്തെയും ഭക്ഷണം ഒഴിവാക്കി. പ്രോട്ടീൻ പാനീയങ്ങളിൽ മാത്രം അഭയം പ്രാപിച്ചു. അതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആരോഗ്യകരമായ ഡയറ്റുകൾ വിട്ടു. എന്തും വാരിവലിച്ചു കലിക്കാൻ തുടങ്ങി. ഭക്ഷണത്തിനോടുള്ള ആസക്തി കൂടി ഈറ്റിങ്ങ് ഡിസോഡർ ആയി. കുറ്റബോധം തന്നെ വേട്ടയാടിയെന്നും താരം പറയുന്നു.

സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായ രവി ഡുബോയും അർജുൻ ബിജ് ലാനിയും ചേർന്നാണ് തന്നെ ഈ ദുശീലത്തിൽ നിന്ന് മാറ്റിയെടുത്തത്. ശരീരത്തിന് ചേരാത്ത ഭക്ഷണ ശൈലി പിന്തുടരുമ്പോഴും മറ്റും അവരാണ് തന്നെ നേർവഴിയ്ക്ക് നടത്തിയിരുന്നതെന്നും നിയ കൂട്ടിച്ചേർത്തു.

about bollywood actress

More in Bollywood

Trending

Recent

To Top