Malayalam
ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കി;മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്ന് ബ്ലെസി!
ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കി;മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്ന് ബ്ലെസി!
ആടുജീവിതം ഷൂട്ടിങ് പൂർത്തിയാക്കി പൃഥ്വിരാജും സംഘവും നാട്ടിലെത്തിയ വാർത്തകളാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഇപ്പോളിതാ മടങ്ങിയെത്തിയതിന് ശേഷം സംവിധായകൻ ബ്ലെസി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.
ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് താന്‍ ഉള്‍പ്പടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്ന് ബ്ലെസി പറഞ്ഞൂ. ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
‘സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും, ജോര്‍ദാനിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാല്‍ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയാറെടുക്കും ‘- ബ്ലെസി പറഞ്ഞു. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. കൊവിഡ് 19 പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ സംഘം ഇന്ന് രാവിലെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത് . എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. ഇവര്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറന്റീനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
about blessy
