Bollywood
മുൻ ബിഗ്‌ബോസ്സ് താരത്തിന്റെ വിവാഹം..അമ്മയുടെ വിവാഹത്തിന് സമ്മതം മൂളി മകൾ!
മുൻ ബിഗ്‌ബോസ്സ് താരത്തിന്റെ വിവാഹം..അമ്മയുടെ വിവാഹത്തിന് സമ്മതം മൂളി മകൾ!
മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും മികച്ച പ്രതികരണം നേടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ്‌ബോസ്.എന്നാൽ ഇടയ്ക്കിടയ്ക്ക് പരിപാടിയെ ചൊല്ലി ചില വിവാദങ്ങളും ഉണ്ടാകാറുണ്ട്.മോഹൻലാൽ അവതാരകനായെത്തിയ മലയാളത്തിലും മത്സരം കടുപ്പമേറി കൊണ്ടിരിക്കുകയാണ്. അത്ര പ്രശസ്തിയില്‍ ഇല്ലാത്ത താരങ്ങള്‍ വരെ ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണയാണ് നേടുന്നത്. ഇതിനിടെ പല പ്രണയങ്ങളും തളിരിടുന്നു എന്നതാണ് രസകരമായ കാര്യം.
ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ് താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടെലിവിഷന്‍ താരമായിരുന്ന കാമ്യ പഞ്ചാബിയാണ് തന്റെ വിവാഹക്കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്. കാമ്യയുടെ ആണ്‍സുഹൃത്ത് ഷലബ് ദാംഗുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന് പിന്നാലെ മെഹന്ദി ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
കാമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകള്‍ ഉണ്ട്. രസകരമായ കാര്യം അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയത് മകള്‍ ആര ആണെന്നുള്ളതാണ്. സമാനമായി കാമ്യയുടെ സുഹൃത്ത് ഷലബ് ദാംഗിനും ആദ്യ വിവാഹത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്. രണ്ട് മക്കളും മാതാപിതാക്കളുടെ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ആഘോഷമായി നടത്തുന്നത്. ഫെബ്രുവരി പത്തിനായിരുന്നു വിവാഹം.
about biggboss
