Connect with us

നാടകം പൊളിയുന്നു, രജിത്തിന് പുറത്തുപോയെ പറ്റൂ..കുറുപ്പ് വൈറലാകുന്നു!

Malayalam

നാടകം പൊളിയുന്നു, രജിത്തിന് പുറത്തുപോയെ പറ്റൂ..കുറുപ്പ് വൈറലാകുന്നു!

നാടകം പൊളിയുന്നു, രജിത്തിന് പുറത്തുപോയെ പറ്റൂ..കുറുപ്പ് വൈറലാകുന്നു!

മലയാളി പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ പരിപാടിയായിരുന്നു ബിഗ്‌ബോസ്.മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടി ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.എന്നാൽ ഇപ്പോൾ ബിഗ്‌ബോസ് സീസൺ 2 ൽ നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ നട്ടം തിരിയുകയാണ് പ്രേക്ഷകർ. രജിത് പോയതോടെ ഇനി ബിഗ്‌ബോസ് കാണില്ലന്നുള്ള തീരുമാനത്തിലാണ് ആരാധകർ.ഇപ്പോളിതാ രജിത് പുറത്തുപോയതിനെക്കുറിച്ച് ജോണിപോള്‍ എന്നയാള്‍ എഴുതിയ കുറിപ്പാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കണ്ണില്‍ മുളക്‌ തേച്ച വിഷയത്തില്‍ നമുക്കൊന്നു പുറകോട്ടു പോയി നോക്കാം.

സീന്‍ 1: രേഷ്മയും മറ്റു പെണ്‍കുട്ടികളും ബോര്‍ഡില്‍ ടീച്ചര്‍മാരെ കളിയാക്കി വരക്കുന്നു ഏകദേശം 15 മിനിറ്റ്‌ ഈ സമയം ഒരു ടീച്ചര്‍ പോലും അവിടേക്കു വന്നില്ല എന്നത്‌ അതിശയം തന്നെ.
സീന്‍ 2 അസംബ്ലി: വിദ്യാര്‍ത്ഥികളായ ആളുകളെ വെയിലത്ത്‌ നിര്‍ത്തിയുള്ള അസംബ്ലി. ഹെഡ്‌ ടീച്ചര്‍ ബോര്‍ഡില്‍ വരച്ച കുട്ടികളെ ശിക്ഷിക്കാന്‍ തുടങ്ങുന്നു രേഷ്മ അത്‌ രജിത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നു ഒടുവില്‍ കുറ്റം തെളിയുന്നു വരച്ചവരെ ശിക്ഷിക്കുന്നു.

സീന്‍ 3 ക്ലാസ്‌ റൂം: രേഷ്മയുടെ ബര്‍ത്ത്ഡേ ആഘോഷം ഇതിന്‌ മുന്‍പേ തന്നെ തന്നെ കള്ളന്‍ എന്ന്‌ വിളിച്ചവരെ തിരിച്ചടിക്കുമെന്ന്‌ രജിത്‌ പ്രഖ്യാപിക്കുന്നു തുടര്‍ന്ന്‌ തന്റെ കയ്യില്‍ സൂക്ഷിച്ച ചെറിയ കുപ്പിയില്‍ നിന്നും ഗ്ലിസറിന്‍ എടുത്തു രേഷ്മയുടെ കണ്ണില്‍ തേക്കുന്നു. ആ സീന്‍ കണ്ട ബുദ്ധിയുള്ള ആളുകള്‍ക്ക്‌ അതൊരു വെല്‍ പ്ലാന്‍ഡ്‌ ഓപ്പറേഷന്‍ ആയിരുന്നു എന്ന്‌ മനസിലാക്കാം..

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാം. രജിത്‌ എന്നയാള്‍ അത്‌ മുളകാണെന്നു സ്ഥാപിച്ചെടുക്കുന്നു. മുളക്‌ കണ്ണില്‍ തേച്ച ഒരാളെ കൂടെയുള്ളവരുടെയും വെറുപ്പ്‌ കൂട്ടുന്നതിനായി ആയിരിക്കണം അയാള്‍ അങ്ങനെ പറഞ്ഞത്‌. രജിത്‌ എന്ന വ്യകതി അത്തരത്തിലുള്ള ഒരു മണ്ടത്തം ഒരിക്കലും കാണിക്കാന്‍ സാധ്യതയില്ല കാരണം അയാള്‍ക്കു വെളിയിലുള്ള സപ്പോര്‍ട്ടിനെ പറ്റി വ്യക്തമായ ധാരണ ഉണ്ട്‌. മാത്രമല്ല മുളക്‌ കണ്ണില്‍ തേച്ചാലുള്ള ദൂഷ്യവശങ്ങള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതല്ല രജിത്‌, അയാള്‍ അങ്ങനെ ചെയ്യാന്‍ രണ്ട്‌ സാധ്യത മാത്രമേ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ.

സാധ്യത 1: അദ്ദേഹത്തിന്‌ ഒഴിവാക്കാന്‍ പറ്റാത്ത എന്തോ ഒന്നിന്‌ പുറത്തുപോയെ പറ്റൂ.. അതിന്‌ ബിഗ്ബോസ്സും ആയാളും ഒത്തുകളിച്ച നാടകം. ഇല്ലെങ്കില്‍ എന്തിന്‌ താത്കാലികമായി മാറ്റി നിര്‍ത്തണം?? രജിത്‌ പോയാല്‍ പിന്നെ ഈ ഷോ പൂട്ടികെട്ടണ്ട വരും എന്ന്‌ ബിഗ്ബോസിന്‌ നന്നായി അറിയാം.

സാധ്യത 2: ഒരു സീക്രെട്‌ ടാസ്ക്‌. ഒരു ക്ലാസ്സില്‍ ഇങ്ങനെ സംഭവിക്കുമ്ബോഴുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അല്ലെങ്കില്‍ കൂടെയുള്ള ആളുകളുടെ പ്രതികരണം അറിയാനോ? പക്ഷേ സീക്രെട്‌ ടാസ്കിനുള്ള സാധ്യത 10% മാത്രം കാരണം അപ്പോഴും കണ്ണിന്‌ അസുഖമുള്ള കുട്ടിയോട്‌ ഇത്‌ വേണ്ടായിരുന്നു എന്ന പ്രതിഷേധം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌.

ഇനി എന്ത്‌ തന്നെ ആയാലും ഇത്‌ മൂലം രജിത്തിന്റെ ഫാന്‍സില്‍ 25% ആളുകള്‍ ചാഞ്ചാടിയാണ്‌ നില്‍പ്പ്‌ ഇതൊരു ടാസ്ക്‌ അല്ല മുകളില്‍ പറഞ്ഞ സാധ്യത 1 ആണെങ്കില്‍ പോലും രജിത്തിന്റെ ഉള്ള വില കൂടി പോയി എന്ന്‌ വേണം കരുതാന്‍. ഇനി ടാസ്ക്‌ ആണെന്ന്‌ പറഞ്ഞാല്‍ പിന്നെ ബിഗ്ഗ്ബോസിന്റ കണ്‍ഫെഷന്‍ റൂമിലെ നാടകം എന്തിനായിരുന്നു എന്ന്‌ പ്രേക്ഷകര്‍ ചോദിക്കും. റിയാലിറ്റി ഷോ എന്ന പേരും പറഞ്ഞു നാടകമാണോ എന്നും ചോദ്യം വരാം. ചുരുക്കത്തില്‍ ഇതൊരു പുലിവാലാണ്‌ രജിത്‌ പിടിച്ച പുലിവാല്‍.

about bigboss season 2

Continue Reading
You may also like...

More in Malayalam

Trending

Recent

To Top