Connect with us

ആരോഗ്യമന്ത്രിക്കെതിരെ വിലകുറഞ്ഞ നാടകം കളിക്കുന്നു; കഷ്ടം…

Malayalam

ആരോഗ്യമന്ത്രിക്കെതിരെ വിലകുറഞ്ഞ നാടകം കളിക്കുന്നു; കഷ്ടം…

ആരോഗ്യമന്ത്രിക്കെതിരെ വിലകുറഞ്ഞ നാടകം കളിക്കുന്നു; കഷ്ടം…

കൊ റോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം അതിജാഗ്രതയോടെ മുന്നോട്ട് പോവുന്നതിനിടെ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഷാൻ റഹ്‌മാൻ എത്തിയത് ജനങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കുമ്പോള്‍ ആരോഗ്യമന്ത്രിക്കെതിരെ വിലകുറഞ്ഞ നാടകം കളിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ഷാൻ പറയുന്നത്

കുറിപ്പിന്റെ പൂര്‍രൂപം…

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെതുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.

ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു. ജനങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കുമ്പോള്‍ ആരോഗ്യമന്ത്രിക്കെതിരെ വിലകുറഞ്ഞ നാടകം കളിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കഷ്ടം തോന്നുന്നു. മന്ത്രി പറഞ്ഞതു പോലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.’

shan rahman

More in Malayalam

Trending

Recent

To Top