Actor
ബിഗ് ബോസ് സീസൺ 3; സർപ്രൈസ് പരസ്യമാക്കി മോഹൻലാൽ, വീഡിയോ വൈറൽ.
ബിഗ് ബോസ് സീസൺ 3; സർപ്രൈസ് പരസ്യമാക്കി മോഹൻലാൽ, വീഡിയോ വൈറൽ.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിനായി. പലരും പരിഹസിച്ചു.. എന്നിട്ടും എന്നില്‍ വിശ്വാസമര്‍പ്പിച്ച ജീത്തു ജോസഫിന് നന്ദി: അഞ്ജലി നായര്‍. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനുമായുള്ള പ്രമോ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണില്‍ ആരൊക്കെയായിരിക്കും എത്തുന്നതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമായവരില്‍ പലരുടേയും പേരുകള്‍ ബിഗ് ബോസുമായി ചേര്‍ത്ത് കേട്ടിരുന്നു. ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. മൂന്നാം സീസണെക്കുറിച്ചുള്ള പുതിയ വിശേഷം അറിയാന്‍ തുടര്‍ന്നുവായിക്കൂ.
എന്നാണ് ബിഗ് ബോസ് ആരംഭിക്കുന്നതെന്നുള്ള ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫെബ്രുവരി 14നാണ് ഷോ തുടങ്ങുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ ആരാധകരും സജീവമായ ചര്‍ച്ചകളിലാണ്. പല താരങ്ങളുടെ പേരുകളും ഷോയുമായി ചേര്‍ത്ത് പറയുന്നുണ്ട്. കാലമിനിയുമുരുളും എന്ന കവിവാക്യവുമായാണ് മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. ബിഗ് ബോസ് സീസണ്‍ 3 ന്റെ ഗ്രാന്റ് ഓപ്പണിങ്ങാണ് ഫെബ്രുവരി 14ന് എന്നും താരം പറയുന്നുണ്ട്. പരിപാടിയുടെ പുതിയ പ്രമോ വീഡിയോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസണ്‍ 2. ടാസ്‌ക്കുകള്‍ കൈയ്യാങ്കളിയിലേക്ക് വഴിമാറിയതും വ്യക്തിപരമായ ആക്രമണത്തിലേക്ക് മാറിയതിനുമെല്ലാം പ്രേക്ഷകരും സാക്ഷികളായിരുന്നു. രജിത് കുമാറിനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ആരാധകരെത്തിയിരുന്നു. മറുവിഭാഗമാവട്ടെ ആ തീരുമാനം ശരിവെച്ച് എത്തുകയായിരുന്നു. സംഭവബഹലുമായിരിക്കും ഇത്തവണത്തെ ഷോയുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്. മത്സരാര്‍ത്ഥികളെ അറിയുന്നതോടെ ഏകദേശ ധാരണ കിട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.
about bigboss
