Connect with us

പലരും പരിഹസിച്ചു.. എന്നിട്ടും എന്നിൽ വിശ്വാസമർപ്പിച്ച ജീത്തു ജോസഫിന് നന്ദി: അഞ്ജലി നായർ .

Actor

പലരും പരിഹസിച്ചു.. എന്നിട്ടും എന്നിൽ വിശ്വാസമർപ്പിച്ച ജീത്തു ജോസഫിന് നന്ദി: അഞ്ജലി നായർ .

പലരും പരിഹസിച്ചു.. എന്നിട്ടും എന്നിൽ വിശ്വാസമർപ്പിച്ച ജീത്തു ജോസഫിന് നന്ദി: അഞ്ജലി നായർ .

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം 2’ ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തുന്നതാണ് സിനിമയുടെ ട്രെയിലർ. പഴയ കഥാതന്തുവിൽ തന്നെ ഉൗന്നി നിന്നാണ് പുതിയ സിനിമയും ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്

ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു മികച്ച വേഷം തന്ന സംവിധായകന് നന്ദി പറഞ്ഞു കൊണ്ടുള്ള നടി അഞ്ജലി നായരുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 127 ഓളം സിനിമകള്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ തന്നില്‍ വിശ്വാസമര്‍പ്പിച്ച സംവിധായകനും ക്രൂവിനും നന്ദി പറയുകയാണ് അഞ്ജലി.

അഞ്ജലി നായരുടെ കുറിപ്പ്:

ഒരു അഭിനേതാവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓര്‍ത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകള്‍ ചെയ്തു നില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാനും… കൂടാതെ ബെന്‍ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.
പക്ഷേ അതിനു ശേഷവും എനിക്ക് തന്ന… അല്ലെങ്കില്‍ എന്നെ തേടി വന്ന സിനിമകളില്‍ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകള്‍ മാത്രമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമര്‍ശിക്കുകയും, ചെയ്യാറുണ്ടായിരുന്നു… അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോള്‍ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ നല്ല റോള്‍ കിട്ടുമായിരുന്നില്ലേ?? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങള്‍..

പക്ഷേ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നില്‍ വന്ന ചെറുതും വലുതുമായ സിനിമകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈയൊരു നിമിഷം ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.. വീണ്ടും ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.. കാരണം ഇന്ത്യന്‍ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തില്‍ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു എന്നില്‍ വിശ്വാസമര്‍പ്പിച്ച എന്റെ ഡയറക്ടര്‍ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ നന്ദി അറിയിക്കുന്നു.

വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങള്‍ക്കും, പ്രേക്ഷകരായ നിങ്ങള്‍ എല്ലാവര്‍ക്കും, ദൃശ്യത്തിലെ എന്റെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയില്‍ കൂടുതല്‍ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു. ഇതൊക്കെ എഴുതി പിടിപ്പിച്ചിട്ടു എനിക്ക് എല്ലാവരും മോശം കമന്റ്‌സ് തരുമോ, എന്നെ ട്രോളുമൊ, എന്നെ ഇനിയും പരിഹസിക്കുമൊ എന്നൊന്നും അറിയില്ല.. കമന്റ്‌സ് പ്രതീക്ഷിച്ചു കൊണ്ടോ, ലൈക്ക് കിട്ടുമൊ എന്ന് പ്രതീക്ഷിച്ചുകൊണ്ടോ ഒന്നും അല്ല ഈ പോസ്റ്റ്. എല്ലാവരും അറിയണമെന്നുണ്ട് ഞാന്‍ മനപ്പൂര്‍വം ആരെയും വെറുപ്പിക്കാന്‍ വേണ്ടിയല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

about an actress

More in Actor

Trending

Recent

To Top