Malayalam
ബിഗ്ബി 2 പ്രതിസന്ധിയിൽ;ചിത്രീകരണം തുടങ്ങാനാകില്ല, വ്യാജവാർത്തകൾ വിശ്വസിക്കരുത്!
ബിഗ്ബി 2 പ്രതിസന്ധിയിൽ;ചിത്രീകരണം തുടങ്ങാനാകില്ല, വ്യാജവാർത്തകൾ വിശ്വസിക്കരുത്!
റിലീസ് വേളയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ബിഗ്ബി.ബിലാൽ എന്ന കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയപ്പോൾ അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.അതുകൊണ്ട് തന്നെ ബിലാലിന്റെ രണ്ടാം ഭാഗം വരുമ്പോൾ അത് ഒരു മെഗാ മാസ്സ് ചിത്രം തന്നെ ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.എന്നാൽ നിർമ്മാണം തുടങ്ങും എന്ന് കരുതിയ ചിത്രത്തിന് മുൻ നിർമാതാവിൽ നിന്ന് അനുമതി ലഭിക്കാത്ത സാഹചര്യയത്തിൽ ഇനി തുടർ ചർച്ചകളിലൂടെ പരിഹാരം കാണണം എന്നാണ് ഫാൻസ് അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ നിർമ്മാണം ഗുഡ്‌വിൽ എന്റർടൈൻസിന്റെ ബാനറിൽ ജോബി ജോർജ് നിർവ്വഹിക്കും എന്ന വാർത്ത പുറത്തു വന്നിരുന്നു.എന്നാൽ ഇത് വ്യാജമാണെന്ന് ബിലാലിന്റെ നിർമ്മാതാവ് ഷാഹുൽ ഹമീദ് അറിയിച്ചിരുന്നു.ഇത്തരം ഒരു വ്യാജ വാർത്ത വന്നതിന്റെ ഉറവിടം എങ്ങനെയാണെന്ന് അറിയില്ലെന്നും അങ്ങനെ ഒരു ചർച്ച പോലും നടന്നിട്ടില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിസ്റ്റ് മാസ് കഥാപാത്രം ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഛായാഗ്രഹണത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് അമല്‍ നീരദ്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവും.
about bigb movie
