Connect with us

മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച ആ മൂന്നാം ക്ലാസുകാരൻ!

Malayalam

മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച ആ മൂന്നാം ക്ലാസുകാരൻ!

മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച ആ മൂന്നാം ക്ലാസുകാരൻ!

അച്ഛന് പിന്നാലെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച അനൂപ് സത്യൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു.സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളില്‍ നേടിയത്. ഇപ്പോളിതാ തന്റെ കന്നി സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവച്ചുകൊണ്ടാണ് അനൂപ് പണ്ടത്തെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് അനൂപ് സത്യൻ.

“1993, ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ…”അനൂപ് കുറിച്ചു.

ഇരുവരുടെയും കോമ്ബോയ്ക്കൊപ്പം ദുല്‍ഖര്‍-കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ച.ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്..ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും ഇതെന്നും ചെന്നൈയില്‍ നടക്കുന്ന കഥയായിരിക്കുമെന്നുമാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ലാല്‍ ജോസിന്റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് വളരെ കാലമായി സിനിമയിലുണ്ട്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്. ഈ മാസം അവസാനം തീയേറ്ററുകളിലെത്തും.

about anoop sathyan

More in Malayalam

Trending

Recent

To Top