പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുതന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിസച്ചെത്തിയത്. “പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നല്‍കിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും.
ദക്ഷിണേന്ത്യയിലെ ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി മികച്ച പ്രകടനം നടത്തിയ താരമാണ് ഭാവന. സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...