Connect with us

വിഷാദ രോ​ഗം വില്ലനായി, മോഹിനി ക്രിസ്റ്റീനയായി മാറിയത് ഇങ്ങനെ

Malayalam

വിഷാദ രോ​ഗം വില്ലനായി, മോഹിനി ക്രിസ്റ്റീനയായി മാറിയത് ഇങ്ങനെ

വിഷാദ രോ​ഗം വില്ലനായി, മോഹിനി ക്രിസ്റ്റീനയായി മാറിയത് ഇങ്ങനെ

ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി എന്തിന് ക്രിസ്തു മതം സ്വീകരിച്ചു എന്ന ചോദ്യമായിരുന്നു ഉയർന്നത്? വിവാഹശേഷം ചെന്നൈയിൽ കുടുംബ ജീവിതം നയിക്കുന്നതിനിടയിലും താരം സിനിമയെ ഏറെ സ്നേഹിച്ചു. അതോടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം ചെയ്തിട്ടായിയുന്നു തിരിച്ചെത്തിയത്. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991-ൽ ‘ഈരമന റോജാവേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റുകയായിരുന്നു.

എന്നാൽ മോഹിനി സിനിമയിൽ നിന്നും മാറാനുള്ള കാരണം ആരും അനേഷിചില്ല. സ്‌പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോർഷൻ ആകുകയും ചെയ്തതോടെ മോഹിനി സിനിമയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയി. പ്രേക്ഷകർക്ക് അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ഈ കാലയളവിൽ അവസ്ഥയിലാണ് മോഹിനി വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. ഈ കാലയളവിൽ വീട്ടുജോലിക്കാരിയിൽ നിന്നും ബൈബിൾ വാങ്ങി വായിക്കാൻ ഇടയായത്. ബൈബിൾ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാൻ കാരണമായി അതോടെ മോഹിനി എന്ന ഹിന്ദു പെൺകുട്ടി ക്രിസ്തു മതം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു . ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെൻറ്.മൈക്കിൾ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയർ ആൻഡ് ഡെലിവെറൻസ് കൗൺസലിംഗിൽ അവർ പഠനം പൂർത്തിയാക്കി. ഇപ്പോൾ വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണൽ ടെലിവിഷൻ ചാനലുകളിലും ഇവർ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രം ‘നാടോടി’യിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, മലയാളം ഭാഷകളിലായി അമ്ബതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ ‘കളക്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top