Malayalam
ജയിലിൽ കിടക്കാൻ പറ്റില്ല.. ഒരു ഷോയ്ക്ക് തള്ളി മറിച്ചതാ.. മുട്ടിടിച്ച് ഭാഗ്യലക്ഷ്മി.. ഒടുവിൽ അത് തന്നെ സംഭവിച്ചു
ജയിലിൽ കിടക്കാൻ പറ്റില്ല.. ഒരു ഷോയ്ക്ക് തള്ളി മറിച്ചതാ.. മുട്ടിടിച്ച് ഭാഗ്യലക്ഷ്മി.. ഒടുവിൽ അത് തന്നെ സംഭവിച്ചു
യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വലിയ ട്വിസ്റ്റ് ആണ് ഉണ്ടായത്. അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ എപ്പോൾ തങ്ങൾക്ക് നേരേയും ഉടൻ അറസ്റ്റ് ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഉള്ളത്.നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും കണ്ണ് തുറപ്പിക്കാന്‍ അയാളെ വീട്ടില്‍ കയറി തല്ലിയത് ക്രിമിനൽ കുറ്റകൃത്യമാണ്.ഏത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്.
വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നാണ് പൊട്ടിക്കരഞ്ഞ് കൊണ്ട് ഭാഗ്യലക്ഷ്മിയും ദിയ സനയും ലൈവായി പറഞ്ഞത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ കയ്യടി കിട്ടാന്‍ പറയാന്‍ കൊള്ളാമെങ്കിലും അത്ര സുഖമുള്ള കാര്യമല്ല. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുകയാണ്.
ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ 7 വര്‍ഷം ജയിലില്‍ കിടക്കാന്‍ കഴിയുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. അതേസമയം 5 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കേസെടുത്ത വിജയ് പി നായരെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് അറസ്റ്റ് മണത്തു.സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വിജയ് പി.നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിജയിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെമിനിസ്റ്റുകളെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ലീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. എന്നാണ് അവരുടെ അപേക്ഷ.
തന്റെ യൂ ട്യൂബ് ചാനലില്‍ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്ക്കെതിരെ ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തില്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച് ചൊറിയണം തേച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് വിജയ് പി നായര്‍ പറയുന്നത്. ആക്രമിക്കാന്‍ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. ഒരു തരത്തിലും ശാരീരികമായി അപമാനിച്ചിട്ടില്ല. തന്റെ മൊബൈല്‍ ഫോണും ലാപ്ടോപും കവര്‍ന്നു. അവര്‍ക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നല്‍കിയതെന്നും തെളിവുകള്‍ നിരത്തി വിജയ് പി നായരും പറയുന്നു. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. വീഡിയോയുടെ പൂര്‍ണ രൂപം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആരാണ് ആക്രമിക്കുന്നതെന്നും തെറി വിളിക്കുന്നതെന്നും വ്യക്തമാണ്. എന്തായാലും കോടതിയുടെ തീരുമാനം നിര്‍ണായകമാകും.
അതേസമയം വിജയ് പി നായരെ കുറിച്ച് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും വലിയ അറിവില്ലെന്നും കണ്ടെത്തി. ആറു വര്‍ഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി.നായരുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. നാട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ അമ്മയും സഹോദരനുമുണ്ട്. സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത് വാടകയ്ക്കു താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടിലെത്തുമായിരുന്നു. നാട്ടുകാരുമായി ഇടപഴകാതെ, അമ്മയെ കണ്ടശേഷം വൈകിട്ടോടെ ബൈക്കില്‍ മടങ്ങിപോകുകയായിരുന്നു പതിവ്.
അവിവാഹിതനായ സഹോദരന് ജോലിക്കുപോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളായണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തെക്കുറിച്ച് കാര്യമായ അറിവില്ല. പോസ്റ്റുമാന്റെ സഹായത്തോടെയാണ് സ്പെഷല്‍ ബ്രാഞ്ച് ഇയാളുടെ വീട് കണ്ടെത്തിയത്. സഹോദരി നഗരത്തിലെവിടെയോ താമസമുണ്ടെന്നാണ് വിജയ് പി.നായരുടെ അമ്മ പൊലീസിനോട് പറഞ്ഞത്. അവര്‍ വല്ലപ്പോഴും അമ്മയെ കാണാനെത്താറുണ്ടെങ്കിലും വീട്ടില്‍ താമസിക്കാറില്ല. കണ്ണാടി കടകള്‍ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലിയാണെന്നാണ് വിജയ് വീട്ടില്‍ പറഞ്ഞിരുന്നത്. വിജയ്യെ അറസ്റ്റു ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് സംഘം വീട്ടിലെത്തുമ്പോഴാണ് വിജയ് പി.നായര്‍ അവിടെ ഉണ്ടെന്ന് അയല്‍വാസികള്‍ പോലും അറിയുന്നത്. ഇയാളുടെ അമ്മ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വിജയ് അവിവാഹിതനാണെന്നാണ് പൊലീസിനു ലഭിച്ചവിവരം. പൊലീസെത്തിയ ഉടനെ എതിര്‍പ്പ് കൂടാതെ വിജയ് ജീപ്പിലേക്കു കയറി പോകുകയായിരുന്നു.
about bhagyalakshmi
