Connect with us

ദൃശ്യം 2 കുടുംബകഥ; പക്ഷെ ചിലവ് കൂടും; കാരണം; ആന്റണി പെരുമ്പാവൂർ പറയുന്നു

Malayalam

ദൃശ്യം 2 കുടുംബകഥ; പക്ഷെ ചിലവ് കൂടും; കാരണം; ആന്റണി പെരുമ്പാവൂർ പറയുന്നു

ദൃശ്യം 2 കുടുംബകഥ; പക്ഷെ ചിലവ് കൂടും; കാരണം; ആന്റണി പെരുമ്പാവൂർ പറയുന്നു

ദൃശ്യം രണ്ടാം ഭാഗത്തിന് നിർമ്മാണ ചെലവ് കൂടുമെന്ന് ആന്റണി പെരുമ്പാവൂർ. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഈ സിനിമയ്ക്കു ചെലവു കൂടും. കാരണം ഷൂട്ട് തുടങ്ങിയാൽ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്കു കൊണ്ടുവരാനാകില്ല. അതു റിസ്കാണ്. എല്ലാം ആദ്യ ദിവസം മുതൽ വാടകയ്ക്ക് എടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂർണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആൾക്ക് അവസാന 10 ദിവസം വീണ്ടും സീൻ ഉണ്ടെങ്കിൽ മുഴുവൻ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിങ് ടീമിലുള്ള ഒരാൾ പുറത്തു പോയ ശേഷം വീണ്ടും തിരിച്ചുവരുന്നതു വലിയ റിസ്ക്കാണ്. സെറ്റിലെ എല്ലാവർക്കും പലതവണ കോവിഡ് ടെസ്റ്റ് വേണ്ടിവരും. ഇതെല്ലാം അറിഞ്ഞുകൊണ്ടു ഷൂട്ട് ചെയ്യുന്നത് ഇതു വിജയിക്കുമെന്ന ഉറപ്പിലാണ്. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്നാണ് ജീത്തു പറയുന്നത്.

രണ്ടാം ഭാഗം ക്രെെമുമായി ബന്ധപ്പെട്ടതായിരിക്കില്ലെന്നും പൂര്‍ണമായും കുടുംബകഥയായിരിക്കും പറയുകയെന്നുമാണ് ജീത്തു അറിയിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയായിരിക്കും രണ്ടാം ഭാഗം. ക്രെെം ആദ്യ ഭാഗത്തില്‍ തന്നെ അവസാനിച്ചു. ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതമാണ് രണ്ടാം ഭാഗം പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top