Connect with us

ഭാഗ്യലക്ഷ്മിയെ മെരുക്കാൻ വിജയ് പി നായർ രംഗത്ത്.. കോടതിയിൽ സുപ്രദാന നീക്കം.. കണ്ടം വഴി ഓടി ദിയ സന!

Malayalam

ഭാഗ്യലക്ഷ്മിയെ മെരുക്കാൻ വിജയ് പി നായർ രംഗത്ത്.. കോടതിയിൽ സുപ്രദാന നീക്കം.. കണ്ടം വഴി ഓടി ദിയ സന!

ഭാഗ്യലക്ഷ്മിയെ മെരുക്കാൻ വിജയ് പി നായർ രംഗത്ത്.. കോടതിയിൽ സുപ്രദാന നീക്കം.. കണ്ടം വഴി ഓടി ദിയ സന!

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരെ യൂട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയില്‍ എത്തി എന്ന വിവരമാണ് പുറത്തുവരുന്നത്. ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് വിവരം . നിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്തിയത്. തന്റെ ലാപ്‌ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്നം വിജയ് പി നായരുടെ ഹര്‍ജിയില്‍ പറയുന്നു.

താന്‍ സ്വമേധയാ ലാപ് ടോപ് നല്‍കിയെന്ന വാദം ശരിയല്ല. തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായരുടെ ഹര്‍ജിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് വിജയ് പി. നായര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്തായാലും ഇടി വെട്ടിയവനെ തലയിൽ പാമ്പുകടിച്ചു എന്ന അവസ്ഥയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും.അല്ലേൽ ഇങ്ങനൊക്കെ ഉണ്ടാകുമോ.ഒന്ന് നോക്കണേ വീട്ടിൽ കയറി ആക്രമിച്ചത് കേസാക്കില്ലന്ന് ഉറപ്പ് നൽകിയ ആളാ വിജയ് പി നായർ.മാത്രമല്ല ഇവരോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്‌തു.എന്നിട്ട് നൈസായിട്ട് അങ് തേച്ചന്ന് പറഞ്ഞാമതിയല്ലോ.കേസും കൊടുത്ത് ഇപ്പോൾ ജാമ്യം കിട്ടിത്തിരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് വിജയ് പി നായർ.  

ഫെമിനിസ്റ്റുകളെ അശ്ളീലം പറഞ്ഞുള്ള വീഡിയോ യൂട്യൂബിൽ പോസ്റ്റുചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നിവരാണ് തമ്പാനൂരിൽ വിജയ് പി. നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി മർദ്ദിച്ചത്. തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും കൂട്ടരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. വിവാദ വീഡിയോയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പിന്നീട് വിജയ് പി. നായർ ഒത്തുതീർപ്പു ചർച്ചയ്ക്ക് വിളിച്ചതനുസരിച്ചാണ് ലോഡ്ജിൽ പോയതെന്നും ഇവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നും വ്യക്തമാക്കിയാണ് മൂവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ താൻ ആരെയും ഒത്തുതീർപ്പുചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും തന്നെ മർദ്ദിച്ച് വീഡിയോ പകർത്തി പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നും വിജയ് പി. നായരുടെ ഹർജിയിൽ പറയുന്നു. സി.പി.ഐയിലെ സജീവ അംഗമാണ് ഭാഗ്യലക്ഷ്മിയെന്നും ഹർജിയിലുണ്ട്.
about bhagyalakshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top