Malayalam
ഭാഗ്യലക്ഷ്മിക്ക് കട്ട സപ്പോർട്ട് ചിന്ത ജെറോം രംഗത്ത്! കുരുക്ക് ഈസിയായി ഊരും എന്നാൽ സോഷ്യൽ മീഡിയ വെറുതെ വിടില്ല!
ഭാഗ്യലക്ഷ്മിക്ക് കട്ട സപ്പോർട്ട് ചിന്ത ജെറോം രംഗത്ത്! കുരുക്ക് ഈസിയായി ഊരും എന്നാൽ സോഷ്യൽ മീഡിയ വെറുതെ വിടില്ല!
വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. പൊലീസില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് വനിതകളുടെ സംഘം കടന്നത്. അതേസമയം യൂട്യൂബര്‍ വിജയ് പി നായരെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനെ വിമര്‍ശിക്കുന്നവരും സമൂഹത്തിലുണ്ട്. ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് യുവജനകമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാവുന്നു.
മോശം പോസ്റ്റുകള്‍ സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ തലകുനിച്ച് നടക്കേണ്ടത് ആ സ്ത്രീകളല്ലെന്നും അത്തരം പോസ്റ്റ് ഇട്ടയാളാണെന്നും ചിന്ത ജെറോം തുറന്നടിക്കുന്നു. കേരളത്തില്‍ സ്ത്രീകളെല്ലാവരും ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. സ്ത്രീ വിരുദ്ധത സമൂഹമാദ്ധ്യമത്തില്‍ പ്രകടമാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടാവുമ്പോള്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വിജയ് പി നായരുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി നിലനിന്നത്. പ്രതികരിക്കാനെത്തിയ സ്ത്രീകള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായതും സ്ത്രീ വിരുദ്ധതയുടെ ഭാഗമാണ്. സ്ത്രീകള്‍ പ്രതികരിച്ചു എന്നതാണ് വിവാദം. സ്ത്രീവിരുദ്ധതയാണ് ഇത്തരം വിവാദങ്ങളുടെ മുഖമുദ്ര. സ്ത്രീകള്‍ക്ക് എതിരെ അക്രമം എവിടെ നടന്നാലും അതില്‍ പ്രതികരിക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ ചരിത്രം പഠിച്ചാല്‍ ഇതു മനസിലാകും. മാറുമറയ്ക്കല്‍ സമരം അടക്കം അതാണ് നമ്മെ പഠിപ്പിക്കുന്നത് . അതിനാലാണ് കേരളം ഒരു മോഡലായി ഇപ്പോഴും നിലനില്‍ക്കുന്നത്.
എന്റെ ഫോട്ടോ വച്ച് ഒരു പോസ്റ്റര്‍ ആരെങ്കിലും ഇട്ടാല്‍ അതിനെ പിന്നെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം പിന്നെ തനിക്കാണെന്നും ചിന്ത പറയുന്നു. സോപ്പിന്റെ പേര് ചന്ദ്രിക, ചന്ദനത്തിരിയുടെ പേര് സന്ധ്യ അലിഞ്ഞു തീരുന്നതിനും എരിഞ്ഞടങ്ങുന്നതിനും പെണ് പേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത് അരിയല്ലൂരിന്റെ കവിത. എന്നാല്‍ അങ്ങനെ അലിഞ്ഞ് തീരാനും എരിഞ്ഞു തീരാനും സ്ത്രീകള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് വേണ്ടതെന്നും ചിന്ത പറയുന്നുകേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ കൂടിവരുന്നു എന്ന് പറയുന്നവര്‍ ആ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പരിഗണിക്കേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. താന്‍ അദ്ധ്യക്ഷയായ യുവജന കമ്മീഷന്റെ മുന്പില് വന്ന പരാതികളില്‍ നടപടികളെടുത്തിട്ടുണ്ട്. കമ്മീഷന്റെ മുന്പില് വന്ന വിഷയങ്ങളും മാദ്ധ്യമങ്ങളിലൂടെ അറിയുന്ന വിവരങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യാറുണ്ട്. നിയമ നിര്‍മ്മാണത്തിന് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ചിന്ത ചാനല്‍ പരിപാടിയില്‍ അറിയിച്ചു.
അതേസമയം ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുകയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദ്ദിച്ചെന്ന കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ഇന്നലെ ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഐ.ടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി. നായര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
about bhagyalakshmi
