Malayalam
ബോധം വന്ന ആ ചെറിയ നിമിഷം.. ചീരുവിന്റെ അവസാന വാക്കുകൾ അതായിരുന്നു ! പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്
ബോധം വന്ന ആ ചെറിയ നിമിഷം.. ചീരുവിന്റെ അവസാന വാക്കുകൾ അതായിരുന്നു ! പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്
കന്നഡ നടൻ ചിരഞ്ജീവി സര്‍ജയുടെ മരണത്തിൽ നിന്ന് ഇന്നും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. അദ്ദേഹം മരിക്കുമ്പോള്‍ ഭാര്യയും നടിയുമായ മേഘ്ന ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടി മേഘ്ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ചിരുവിന്റെ ആഗ്രഹ പ്രകാരമാണ് ബേബി ഷവർ ആഘോഷങ്ങൾ ഒരുക്കിയതെന്ന് തുറന്ന് പറയുകയാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണ ശേഷം മേഘ്ന ആദ്യമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
മേഘ്‌നയുടെ വാക്കുകളിലേക്ക്
ആഘോഷങ്ങളൊന്നും നടത്താൻ തനിക്ക് താത്പര്യമില്ലായിരുന്നും ചിരുവിൻ്റ ആഗ്രഹപ്രകാരമായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്നും മേഘ്ന പറഞ്ഞു. ഞങ്ങൾ അതിനുള്ള വേദി വരെ ചർച്ച ചെയ്തിരുന്നു. അങ്ങനെ ചിരു പറഞ്ഞ മൂന്ന് വേദികളിലായി മൂന്ന് ചടങ്ങുകൾ നടത്തി. ഈ ദിവസങ്ങളിൽ താൻ കടന്നു പോയത് വല്ലാത്ത അവസ്ഥയിലൂടെയാണെന്നും ഇപ്പോഴും അത് തുടരുകയാണ് . ഇതല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ജൂൺ ഏഴിന് മുമ്പുള്ള ദിവസത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെല്ലാം വെറുതെ ഓർക്കാറുണ്ട്..
ലോക്ക്ഡൗൺ നോക്കുമ്പോൾ കോവിഡ് 19 നോട് ഞങ്ങൾ കടപ്പെട്ടിരിക്കുകയാണ്. മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും താൻ ചിരുൻ്റെ കൂടെ തന്നെയായിരുന്നുവെന്നും മേഘ്ന പറഞ്ഞു. ആദ്യത്തെ കുഞ്ഞ് വരുന്ന സന്തോഷത്തോടെയുള്ള ആ ദിവസങ്ങൾ ഞങ്ങളുടെ കുടുംബമടക്കം വലിയ ആഘോഷത്തിലായിരുന്നു.ചിരഞ്ജീവി മരിച്ച ദിവസം ഒരു സാധാരണ ഞായറാഴ്ച്ചയായിരുന്നുവെന്നും സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നതെന്നും മേഘ്ന. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനാവുകയായിരുന്നു, ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു, പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു, ഹൃദയാഘാതമാണ് സംഭവിച്ചത് എന്ന് ഡോക്ടർമാർ ഞങ്ങളെ അറിയിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും ‘നീ വിഷമിക്കരുത്’ എന്നാണ് ചിരു എന്നോട് പറഞ്ഞതെന്നും അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകളെന്നും മേഘ്ന വിതുമ്പലടക്കിക്കൊണ്ട് പറഞ്ഞു.