Malayalam
നടൻ ബാലു വർഗീസിന്റെയും നടി എലീന കാതറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ!
നടൻ ബാലു വർഗീസിന്റെയും നടി എലീന കാതറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ!
നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയത്.
കഴിഞ്ഞ മാസമായിരുന്നു എലീനയുടെ പിറന്നാൾ.അന്ന് ആഘോഷച്ചടങ്ങിൽ വെച്ച് ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു.ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടത്.റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
about balu vargeese engagement
