Bollywood
അന്ന് നദിയിലൂടെ ഒഴുകിയ കുഞ്ഞു ബാഹുബലിയെ കാണണ്ടേ ?
അന്ന് നദിയിലൂടെ ഒഴുകിയ കുഞ്ഞു ബാഹുബലിയെ കാണണ്ടേ ?
Published on
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്. ഇന്ത്യൻ സിനിമയിൽ മാറ്റക്കുതിപ്പിന് കാരണമായ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഇതെന്ന് നമ്മുക്ക് പറയാം. സിനിമ പ്രഖ്യാപന വേളയിൽ പലരും ശ്രദ്ധിച്ച ഒരു കാര്യമാണ് ഇതിലെ പോസ്റ്റർ. നദിയിൽ ഉയർന്ന കയ്യിൽ ഇരിക്കുന്ന കുരുന്നാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. കുഞ്ഞ് ബാഹുബലിയായിരുന്നു ഇത്.
കേവലം 18 ദിവസം പ്രായമായ കുഞ്ഞാണ് രാജമൗലി ചിത്രത്തിൽ നായകൻ-നായികാ കാഥാപാത്രങ്ങളെക്കാളും ഏവരുടെയും ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വളർന്നു വന്ന കുഞ്ഞു ബാഹുബലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആ വേഷം ചെയ്തത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു.
about bahubali child
Continue Reading
You may also like...
