Malayalam
തമിഴിനും തെലുങ്കിനും പിന്നാലെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്
തമിഴിനും തെലുങ്കിനും പിന്നാലെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്
തമിഴിനും തെലുങ്കിനും പിന്നാലെ സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് . ചിത്രവുമായി വളരെ അടുത്ത വൃത്തത്തില്‍ നിന്നും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം വന്നത്. ചിത്രത്തിൽ ആരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അനാർക്കലിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ നിർമാണം സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നായിരുന്നു. ചിത്രം വലിയ വിജയമായിരുന്നു. ബിജുമേനോനും പൃഥിരാജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ജേഴ്സി , അല വൈകുന്ധപുരംലു എന്നി ചിത്രങ്ങളുടെ നിർമാതാവ് സൂര്യദേവര നാഗ വംശിയാണ് അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. തെലുങ്കിൽ ബാലകൃഷ്ണയും റാണാ ദഗുബട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്
ധനുഷിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആടുകളം , കാർത്തിക് സുബ്ബരാജ് ചിത്രം ജിഗാത്തണ്ട എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് എസ്.കതിരേശനാണ് തമിഴിൽ അയ്യപ്പനും കോശിയും നിർമ്മിക്കുന്നത്.
about ayyappanum koshiyum movie
