Connect with us

നെഞ്ച്‌ നുറുങ്ങിമല്ലിക സുകുമാരൻ; ആ അമ്മമാരെ ചതിക്കില്ലെന്ന് ഈ അമ്മ

Malayalam

നെഞ്ച്‌ നുറുങ്ങിമല്ലിക സുകുമാരൻ; ആ അമ്മമാരെ ചതിക്കില്ലെന്ന് ഈ അമ്മ

നെഞ്ച്‌ നുറുങ്ങിമല്ലിക സുകുമാരൻ; ആ അമ്മമാരെ ചതിക്കില്ലെന്ന് ഈ അമ്മ

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള നടൻ പൃഥ്വിരാജും സംഘവും തീർത്തും സുരക്ഷിതർ തന്നെയെന്ന് അമ്മ മല്ലിക സുകുമാരൻ. ഭക്ഷണത്തനും താമസത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല. തീർത്തും സുരക്ഷിതരാണ്. പൃഥ്വിയെ വിളിച്ചുവെന്നും എല്ലാ കാര്യത്തിലും ഇന്ത്യൻ സർക്കാരിന്റെ സഹായം ലഭിയ്ക്കുന്നുണ്ടെന്നും വ്യക്തമമാക്കിയതായി മല്ലിക പറയുന്നു . അവർ സുരക്ഷിതരായി മടങ്ങി വരും കാത്തിരിക്കുകയാണ്. ലോകത്തിലെ എല്ലാ അമ്മ മാർക്കോപ്പം ലോകത്തന്റെ അവസ്ഥ മാറാൻ ഞാനും പ്രാർത്ഥിക്കുന്നു . അതീവ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ട് പോകേണ്ട സമയമാണിതെന്നും മല്ലിക പറയുന്നു. എന്റെ മകനെ എങ്ങനെയെങ്കിലും കൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞാൽ മറ്റ് അമ്മമാരുടെ കാണിക്കുന്ന ചതിയല്ലേ അത് … മകൻ ദൂരെയാണെന്നുള്ള ടെൻഷൻ മാത്രമേഉള്ളു . അവന് യാതൊരു പ്രശ്‌നമില്ലെന്നും മല്ലിക പറയുന്നു

ആടുജീവിതം സിനിമാഷൂട്ടിംഗിന് പോയ പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ മാധ്യമങ്ങളിൽ .കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്. ……

വാക്കുകൾ…

ബ്ളെസി മെയിൽ അയട്ടിട്ടുണ്ടെന്ന് ചാനലുകളിൽ കൂടിയാണ് ഞാനും അറിഞ്ഞത്. വർക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥപോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല.

ഞാൻ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി മുരളീധരൻ സർ വിളിച്ചിരുന്നു. അദ്ദേഹത്തെ അറിയാം എന്നേയുള്ളൂ വലിയ പരിചയമില്ലായിരുന്നു. വിസ സംബന്ധമായോ, താമസ സംബന്ധമായോ, ഭക്ഷണ സംബന്ധമായോ യാതൊരു കുറവും വരാതെ ഞങ്ങൾ എല്ലാ ഏർപ്പാടും ചെയ്‌തിട്ടുണ്ട്. അതിലൊന്നും ഒരു ടെൻഷനും വേണ്ട. എന്നാണോ യാത്ര ചെയ്യാൻ സൗകര്യം കിട്ടുന്നത്, അന്നുവരെ അവർക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതെ എംബസി വഴി എല്ലാ കാര്യങ്ങളും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേകമായിട്ട് ഒരു പ്ലെയിനിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാൻ പറഞ്ഞത്. പലയിടങ്ങളിലും നിരവധിപേർ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’

വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്ക അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എ.കെ ബാലന്‍ വ്യക്തമാക്കി

mallika sukumaran

More in Malayalam

Trending

Recent

To Top