Malayalam
അയ്യപ്പനും കോശിയും തമിഴിലേക്ക്!
അയ്യപ്പനും കോശിയും തമിഴിലേക്ക്!
Published on
പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
ഇപ്പോളിതാ ഒരുപാട് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ചിത്രം തമിഴിലും എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.ആടുകളം, ജിഗർതണ്ട എന്നീ ചിത്രങ്ങളുടെ നിർമാതാവ് കതിരേശനാണ് തമിഴ് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയത്. എന്നാൽ, നായകർ ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
അതേസമയം, പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യം ഉള്ളതായി ധനുഷ് കതിരേശനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അനാർക്കലിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ നിർമാണം സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നായിരുന്നു.
about ayyappanum koshiyum movie
Continue Reading
You may also like...
Related Topics:ayyappanum koshiyum
