News
അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായി!
അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായി!
ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംവിധായകന് ജയിംസ് കാമറൂണ്‍. കാമറൂണിന്റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തീര്‍ന്നുവെന്നും, മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും കാമറൂണ്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂണ്‍ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ് പൂര്‍ണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാര്‍ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു. അവതാറിന്റെ രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടക്കാന്‍ സാധ്യതയില്ല.
ABOUT AVATHAR
