Connect with us

വിനോദ വ്യവസായത്തിൽ നിന്ന് പടിയിറങ്ങുന്നു സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് ബോളിവുഡ് താരം സനാഖാൻ

News

വിനോദ വ്യവസായത്തിൽ നിന്ന് പടിയിറങ്ങുന്നു സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് ബോളിവുഡ് താരം സനാഖാൻ

വിനോദ വ്യവസായത്തിൽ നിന്ന് പടിയിറങ്ങുന്നു സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് ബോളിവുഡ് താരം സനാഖാൻ

ദംഗല്‍ താരം സെയ്്‌റാ വാസീമിന് പിന്നാലെ മറ്റൊരാള്‍ കൂടി സിനിമാ വിട്ട് ആത്മീയ പാതയിലേക്ക് തിരിക്കുകയാണ്. പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡിലെ നടിയുമായി സനാഖാനാണ് സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് മതവിശ്വാസത്തിലേക്ക് തിരിഞ്ഞിരിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ വിനോദ വ്യവസായത്തിന്റെ പടിയിറങ്ങുകയാണെന്ന് താരം വ്യാഴാഴ്ചയാണ് അറിയിച്ചത്. ഷോ ബിസ് ജീവിതരീതിയോട് വിടപറയുകയാണെന്നു താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിക്കുകയുണ്ടായി.

കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി’; എന്നാണ് സന തന്‍റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും താരം പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്.

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സല്‍മാന്‍ ഖാന്‍ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.

Continue Reading
You may also like...

More in News

Trending