Malayalam
താരങ്ങൾ ആകാശത്ത് നിൽക്കാൻ ഇഷ്ടപ്പെടുമ്പോ, ഭൂമിയിൽ നിൽക്കാൻ ഇഷ്ടപെടുന്ന നിങ്ങൾ ഒരു അത്ഭുതം ആണ്; ആസിഫ് അലിയുടെ ആരാധിക!
താരങ്ങൾ ആകാശത്ത് നിൽക്കാൻ ഇഷ്ടപ്പെടുമ്പോ, ഭൂമിയിൽ നിൽക്കാൻ ഇഷ്ടപെടുന്ന നിങ്ങൾ ഒരു അത്ഭുതം ആണ്; ആസിഫ് അലിയുടെ ആരാധിക!
By
മലയാള സിനിമയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന താരമാണ് ആസിഫ് അലി.ഏറെ ആരാധകരാണ് താരത്തിനുള്ളത്.കുറഞ്ഞ ചിത്രങ്ങളിലൂടെ ഏറെ ആരാധകരാണ് താരത്തിന് ഉണ്ടായിട്ടുള്ളത്.താരത്തിന്റെ ഈ ഇടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ വാൻ വിജയമാണ് ചിത്രങ്ങൾക്കെല്ലാം തന്നെ വൻ വിജയമാണ് കൈവരിച്ചത്.താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വാർത്തയാണ് വൈറലാകുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ആസിഫ് അലി. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയിരുന്നത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ആസിഫ് മലയാളത്തില്‍ മുന്നേറുന്നത്. ആസിഫ് അലി ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
തന്റെ ആരാധിക ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളായിരുന്നു നടന് തന്റെ പേജില്‍ പങ്കുവെച്ചത്. തന്റെ കോളേജില്‍ അതിഥിയായി എത്തിയ ആസിഫിന് താന്‍ വരച്ച ചിത്രം നല്കാന് കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ആരാധിക പങ്കുവെച്ചത്. ശില്‍പ്പയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമായതിനിടെയാണ് ആസിഫ് അലിയും അത് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ആസിഫ് അലിക്കൊപ്പമുളള ചിത്രങ്ങളും ആരാധിക പങ്കുവെച്ചിരുന്നു.
ശില്‍പ്പയുടെ പോസ്റ്റ്
ഇനിയും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. ഏതൊരാള്‍ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും. അതില്‍ ചെറു കണിക പോലുള്ള സ്വപ്നങ്ങള്‍ എനിക്ക് വന്നു ചേര്‍ന്നു തുടങ്ങി. ചെറുപ്പത്തിലേ എന്നില്‍ ഉണ്ടായിരുന്ന പേടിയും ആരെങ്കിലും എന്തൊക്കെ വിചാരിക്കും എന്നുള്ള എന്റെ തോന്നലിനും ഞാന്‍ ഇവിടെ ഷട്ടര്‍ ഇടുകയാണ്. ഞാന്‍ വരച്ച ആസിഫ് ഇക്കയുടെ ചിത്രം വരച്ചുണ്ടാക്കാനായി എന്നോട് കോളേജ് ചെയര്മാന് അനിസണ്‍ പറഞ്ഞപ്പോഴും ആസിഫ് ഇക്കയ്ക്ക് കൈ മാറുന്നതിനു മുന്നേ വരെ എന്റെ മനസ്സില്‍ ഞാന്‍ ഒരു കഴിവും ആര്‍ക്കും ഉപകാരവും എന്തിനു ഒരാളോട് സംസാരിക്കാന്‍ പോലും മടി കാണിച്ച ആളായിരുന്നു.
ഇപ്പൊ ഞാന്‍ എന്നെ തന്നെ മനസ്സിലാക്കുന്നു. അതിലുപരി ഒരുപാട് സന്തോഷവും. എന്റെ കഴിവ് ഞാന്‍ പോലും നോക്കിക്കാണാത്ത രീതിയില്‍ എന്റെ വീട്ടുകാരും സഹപാഠികളും അദ്ധ്യാപകരും കണ്ടിട്ടുണ്ട്. അവര്‍ക്കാണ് ഞാന്‍ ഇത് സമര്‍പ്പിക്കുന്നതും നന്ദി പറയുന്നതും. ഇനിയും മുന്നേറാനും എന്നിലെ കഴിവിനെ ഉത്തേജിപ്പിക്കാനും ഞാന്‍ ഇനിയും ശ്രമിക്കും. എല്ലാത്തിനും നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം. ‘ആസിഫ് ഇക്ക, താരങ്ങൾ ആകാശത്ത് നിൽക്കാൻ ഇഷ്ടപ്പെടുമ്പോ ഭൂമിയിൽ നിൽക്കാൻ ഇഷ്ടപെടുന്ന നിങ്ങൾ ഒരു അത്ഭുതം ആണ്. Thanks to anison and all sankarians
about asif ali
